തേക്കിൻകോട് കൂമ്പൻകല്ല് ജുമാ മസ്ജിദിൽ റംസാൻ കിറ്റുകൾ വിതരണം ചെയ്തു

Share to


Perinthalmanna Radio
Date: 20-02-2026

പെരിന്തൽമണ്ണ: പുണ്യങ്ങളുടെ പൂക്കാലമായ റംസാനെ വരവേറ്റ് തേക്കിൻകോട് കൂമ്പൻ കല്ല് ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് പരിധിയിലെ അർഹരായ 450 കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു. വ്യാഴാഴ്ച രാവിലെ മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങ് മഹല്ല് ഉപദേശക സമിതി ചെയർമാൻ സെയ്ദ് ഷിഹാബുദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മൊയ്തീൻ കുട്ടി ദാരിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

മുൻകൂട്ടി നൽകിയ കൂപ്പണുകളുടെ അടിസ്ഥാനത്തിൽ തികച്ചും ചിട്ടയായ രീതിയിലായിരുന്നു കിറ്റുകൾ കൈമാറിയത്. ഒരു കുടുംബത്തിന്റെ കാരുണ്യത്തിലും പ്രത്യേക താല്പര്യപ്രകാരവുമാണ് ഇത്രയും വിപുലമായ രീതിയിൽ അർഹരായവരിലേക്ക് നോമ്പ് ഒന്നിന് തന്നെ റംസാൻ കിറ്റുകൾ എത്തിച്ചു നൽകിയത്. ഈ മഹത്തായ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച കുടുംബത്തിന് വേണ്ടി ചടങ്ങിൽ പ്രത്യേകം പ്രാർത്ഥനകൾ നടന്നു.

മഹല്ല് പ്രസിഡന്റ് സെയ്ദ് ഫസലുറഹിമാൻ തങ്ങൾ, സെക്രട്ടറി യൂസഫ് പത്തത്ത്, ട്രഷറർ മുഹമ്മദ് ഇഖ്ബാൽ കല്ലങ്ങാടൻ എന്നിവർക്കൊപ്പം മറ്റ് കമ്മിറ്റി ഭാരവാഹികളും കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *