
Perinthalmanna Radio
Date: 03-08-2024
പെരിന്തല്‍മണ്ണ: നഗരസഭയിലെ ഏറ്റവും ഉയരം കൂടിയ കുളിര്‍മലയില്‍ നിന്ന് വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് റവന്യു അധികൃതര്‍ താത്കാലികമായി വിലക്കി. പെരിന്തല്‍മണ്ണയിലെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് കോളനിയുടെ പിന്‍ഭാഗത്തായി വലിയ പാറക്കെട്ടുകളോടു കൂടിയതാണ് കുളിര്‍മല. നഗരസഭയിലേക്കും പരിസര പ്രദേശങ്ങളിലും വിതരണത്തിനുള്ള ജലഅഥോറിറ്റിയുടെ കൂറ്റന്‍ ജല സംഭരണി കുളിര്‍മലയിലാണ്.
മലയില്‍ നിന്ന് ഏതാനും ദിവസങ്ങളായി മരങ്ങള്‍ മുറിച്ചുമാറ്റിയത് പ്രദേശവാസികള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ജലസംഭരണിയുടെ സുരക്ഷിതത്വത്തിന്‍റെ പേരുപറഞ്ഞായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ജലസംഭരണിക്ക് ദൂരെയുള്ള മരങ്ങളും മുറിച്ചുമാറ്റാന്‍ തുടങ്ങിയതോടെ ഹൗസിംഗ് കോളനിയിലെ താമസക്കാര്‍ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ചെങ്കുത്തായ മലയില്‍ നിന്ന് നിയന്ത്രണങ്ങളില്ലാതെയാണ് മരങ്ങള്‍ മുറിച്ച് മാറ്റുന്നത്. ഇതു മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും കാരണമാകുമെന്നും നാല് ഏക്കറോളം സ്ഥലത്തെ മരങ്ങള്‍ മുറിച്ച് മാറ്റിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് റവന്യു ഉദ്യോഗസ്ഥരെത്തി മരങ്ങള്‍ മുറിക്കുന്നത് താത്കാലികമായി വിലക്കിയത്.
സ്വകാര്യവ്യക്തിയുടെ പറമ്ബിലെ പാഴ്മരങ്ങളാണ് മുറിച്ചതെന്നും പറയുന്നു. മരം മുറിച്ച് മാറ്റിയതില്‍ ജലസംഭരണിക്ക് പോരായ്മ ഉണ്ടായോ എന്നറിയാന്‍ ജല അഥോറിറ്റി ഉദ്യോഗസ്ഥരും പ്രദേശം സന്ദര്‍ശിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
