Local

സംരക്ഷിക്കാൻ ആളില്ലാതെ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം

Local

സംരക്ഷിക്കാൻ ആളില്ലാതെ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം

Perinthalmanna RadioDate: 04-07-2026 പെരിന്തൽമണ്ണ:  നഗരസഭയിലെ ഏക കളിക്കളമായ നെഹ്റു സ്റ്റേഡിയം നാഥനില്ലാ കളരിയായി നാശത്തിലേക്കു നീങ്ങുന്നു. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു പെരിന്തൽമണ്ണയിൽ വന്നപ്പോൾ പ്രസംഗിച്ച മൈതാനമാണ് പിൻകാലത്ത് നെഹ്റു സ്മാരക സ്റ്റേഡിയമായി മാറിയത്. നഗരസഭയുടെ കീഴിലാണ് സ്റ്റേഡിയമെങ്കിലും ഇതിന് സമീപമുള്ള രണ്ട് ഗവ. സ്കൂളുകളുടെ കളിക്കളമായും ഉപയോഗിച്ചു വരുന്നുണ്ട്. വർഷംതോറും പെരിന്തൽമണ്ണയിലെ ഏതെങ്കിലും ഒരു ക്ലബ് നഗരസഭക്ക് ലക്ഷങ്ങൾ വാടക നൽകി ഇവിടെ ഒരു മാസത്തിലേറെ നീളുന്ന അഖിലേന്ത്യാ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.ആദ്യ കാലത്ത് കുറെ പരിചരണം ലഭിച്ച സ്റ്റേഡിയത്തിന്റെ പടിഞ്ഞാറും വടക്കും നല്ല നിലയിലുള്ള പവലിയൻ നിർമിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ സുരക്ഷിതത്തിനായി കാദറലി ക്ലബ് ടൗൺ ഹാൾ റോഡ് ഭാഗത്ത് പ്രധാന ഗേറ്റ് നിർമിച്ച് നൽകിയിരുന്നു. പിന്നീട് വാഹനം തട്ടി തകർന്ന ഗേറ്റ...
ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ്; കടമ്പകൾ ഇനിയും ബാക്കി

Local

ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ്; കടമ്പകൾ ഇനിയും ബാക്കി

Perinthalmanna RadioDate: 04-07-2026 പെരിന്തൽമണ്ണ: ഓരാടംപാലം -മാനത്തുമംഗലം ബൈപ്പാസ് പൂർത്തിയാകാൻ കടമ്പകൾ ഇനിയും ബാക്കി. പ്രതീക്ഷ നൽകുന്നത് ബജറ്റിൽ സംസ്ഥാന സർക്കാർ അനുവദിച്ച 10 കോടി രൂപയുടെ പ്രാരംഭ ഫണ്ടാണ്. റെയിൽവേയുടെ അനുമതിയാണ് മുന്നിലുള്ള പ്രധാനപ്പെട്ട കടമ്പ.നാലു കിലോമീറ്റർ തൂണിൽ നിർമിക്കുന്ന എലിവേറ്റഡ് ഹൈവേ ആയി വിഭാവനം ചെയ്തിട്ടുള്ള ബൈപ്പാസിന് ഏഴുകണ്ണിപ്പാലം ഭാഗത്ത് റെയിൽവേ മേൽപ്പാലം വേണ്ടിവരും. എന്നാൽ 20 മീറ്റർ ഉയരത്തിൽ മേൽപ്പാലം വരുമ്പോൾ ഏഴു കണ്ണിപ്പാലം ഭാഗത്ത് സാങ്കേതികമായി ചില പ്രശ്നങ്ങളും തൂണുകൾ പണിയുമ്പോൾ പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യവും ആദ്യ ഘട്ടത്തിൽ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് സമർപ്പിച്ചപ്പോൾ റെയിൽവേ അധികൃതർ ചൂണ്ടിക്കാണിച്ചിരുന്നു.തുടർന്ന് ഏഴു കണ്ണിപ്പാലം ഒഴിവാക്കി അല്പം മാറി മേൽപ്പാലം നിർമിക്കുന്ന രീതിയിൽ പുതിയ പ്ലാൻ സമർപ്പിക്കുകയാണ് ഉണ്ടായത്.മേൽപ്പാലത്തിൻ്റെ നിർമ...
മേലാറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു

Local

മേലാറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു

Perinthalmanna RadioDate: 04-07-2026 മേലാറ്റൂർ : ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ വർധിപ്പിച്ച ഒ.പി. ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.വർഷങ്ങളായി അഞ്ചു രൂപയായിരുന്നത് ജൂലായ് ഒന്നു മുതലാണ് പത്തു രൂപയായി വർധിപ്പിച്ചത്. ഒരു മാസം മുൻപ് ചേർന്ന എച്ച്.എം.സി. യോഗത്തിലെ തീരുമാന പ്രകാരമാണ് വർധനയെന്നാണ് വിശദീകരണം. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഏക കുടുംബാരോഗ്യ കേന്ദ്രമാണിത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകൾ ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലാണുള്ളത്.രാവിലെയും വൈകീട്ടുമുള്ള ഒ.പി.യിൽ നിത്യവും അഞ്ഞൂറോളം രോഗികൾ എത്താറുണ്ട്. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന സീസണുകളിൽ എണ്ണം കൂടും. അടിസ്ഥാന സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും കാലങ്ങളായി അവഗണനയിലാണ് കേന്ദ്രം. ഒ.പി. ചികിത്സ മാത്രമാണ് ഇവിടെയുള്ളത്.അത്യാഹിത ചികിത്സയ്ക്കും കിടത്തി ചികിത്സയ്ക്കുമെല്ലാം കിലോ മീറ്റ...
താഴെ പൂപ്പലം മത്സ്യ മാർക്കറ്റിന് സമീപം സംസ്ഥാന പാത തകർന്ന് കുളമായി

Local

താഴെ പൂപ്പലം മത്സ്യ മാർക്കറ്റിന് സമീപം സംസ്ഥാന പാത തകർന്ന് കുളമായി

Perinthalmanna RadioDate: 04-07-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഊട്ടി റോഡിൽ താഴെ പൂപ്പലം മത്സ്യ മാർക്കറ്റിന് സമീപം സംസ്ഥാന പാത പാടെ തകർന്ന നിലയിൽ. റോഡിലെ വലിയ കുഴികൾ ഇരുചക്ര വാഹനങ്ങൾക്കും മറ്റ് യാത്രക്കാർക്കും ഒരു പോലെ ഭീഷണിയായി മാറിയിരിക്കുകയാണ്. കുഴികൾ രൂപപ്പെട്ട് യാത്രാക്ലേശം രൂക്ഷമായതോടെ നാട്ടുകാർ തന്നെ മുൻകൈയെടുത്ത് ക്വാറിപ്പൊടിയിട്ടാണ് നിലവിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ താത്കാലിക സൗകര്യം ഒരുക്കുന്നത്.മാസങ്ങൾക്ക് മുൻപ് ഈ ഭാഗത്ത് റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കകം തന്നെ റോഡ് വീണ്ടും തകർന്ന് പഴയ പടിയാവുകയായിരുന്നു. നിർമ്മാണത്തിലെ അപാകതയാണ് പെട്ടെന്ന് തന്നെ റോഡ് തകരാൻ കാരണമെന്നാണ് ആക്ഷേപം. മഴ പെയ്യുന്നതോടെ വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനട യാത്ര പോലും ദുഷ്കരമാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് ഗതാഗതം സുഗമമാക്കാൻ ശാശ്വതമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്ര...
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

Local

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 04-07-2026 സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. പത്തനംതിട്ട,കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്.കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി പതിനൊന്നര വരെ 3 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകവേഷണകേന്ദ്രം അറിയിച്ചു.ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. താലൂക്കുകളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ ജ...
എക്സ്ട്രാ ടൈം ത്രില്ലറിൽ കേപ് വെർഡെയെ വീഴ്ത്തി അർജന്റീന പ്രീക്വാർട്ടറിൽ

Local

എക്സ്ട്രാ ടൈം ത്രില്ലറിൽ കേപ് വെർഡെയെ വീഴ്ത്തി അർജന്റീന പ്രീക്വാർട്ടറിൽ

Perinthalmanna RadioDate: 04-07-2026 മയാമി: വിശ്വ വേദിയിൽ അട്ടിമറി ചരിത്രം ആവർത്തിക്കാനെത്തിയ കന്നിക്കാരായ കേപ് വെർഡെയുടെ അസാമാന്യ പോരാട്ടവീര്യത്തെ എക്സ്ട്രാ ടൈം നാടകീയതകൾക്കൊടുവിൽ അതിജീവിച്ച് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയ ശ്വാസമടക്കിപ്പിടിച്ച മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ലയണൽ മെസ്സിയും സംഘവും വിജയം പിടിച്ചെടുത്തത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന നിലയിൽ തുല്യത പാലിച്ചതിനെത്തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനിനെയും ഉറുഗ്വെയെയും സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലിറങ്ങിയ കേപ് വെർഡെ തുടക്കം മുതൽ പ്രതിരോധക്കോട്ട കെട്ടിയാണ് കളിച്ചത്. എന്നാൽ 29-ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് ലിസാൻഡ്രോ മാർട്ടിനെസ് നീട്ടിനൽകിയ തകർപ്പൻ ലോങ് ഡയഗണൽ പാസ് ...
ലഹരിമുക്ത മണ്ഡലമാകാൻ പെരിന്തൽമണ്ണ; ആഭ്യന്തരമന്ത്രി 17-ന് പെരിന്തൽമണ്ണയിൽ

Local

ലഹരിമുക്ത മണ്ഡലമാകാൻ പെരിന്തൽമണ്ണ; ആഭ്യന്തരമന്ത്രി 17-ന് പെരിന്തൽമണ്ണയിൽ

Perinthalmanna RadioDate: 03-07-2026 പെരിന്തൽമണ്ണ : ആഭ്യന്തര വകുപ്പിന്റെ ലഹരിക്കെതിരായ ഓപ്പറേഷന്റെ ഭാഗമായി മന്ത്രി രമേശ് ചെന്നിത്തല 17ന് പെരിന്തൽമണ്ണയിലെത്തും. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പെരിന്തൽമണ്ണ നിയോജക മണ്ഡലംതല ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.പെരിന്തൽമണ്ണ നിയോജക മണ്ഡലത്തെ ലഹരിമുക്ത മണ്ഡലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമാവുമെന്ന് നജീബ് കാന്തപുരം എംഎൽഎ അറിയിച്ചു. ഇതിനായി തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ തൂഫാൻ വോറിയേഴ്‌സിനു രൂപം നൽകും.17ലെ പരിപാടിക്കു മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും പ്രത്യേക ഗ്രാമസഭകൾ വിളിച്ചുചേർക്കാൻ ഇതു സംബന്ധിച്ചു ചേർന്ന യോഗം തീരുമാനിച്ചു.പഞ്ചായത്ത് തലങ്ങളിൽ വിളംബര ജാഥകൾ സംഘടിപ്പിക്കും. ക്ലബ്ബുകളുടെ നേതൃത്വത്തിൽ തൂഫാൻ ഷൂട്ടൗട്ട് മേളകൾ സംഘടിപ്പിക്കും. ഹൈസ്‌കൂൾ, ഹയർ...
പെരിന്തൽമണ്ണയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Local

പെരിന്തൽമണ്ണയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Perinthalmanna RadioDate: 03-07-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷനിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചെത്തല്ലൂർ സ്വദേശിയായ യാത്രക്കാരനാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മണ്ണാർക്കാട് ഭാഗത്ത് നിന്നും വന്ന ടോറസ് ലോറിക്കടിയിലേക്ക് സ്കൂട്ടർ അകപ്പെടുകയായിരുന്നു. ഇരു വാഹനങ്ങളും പട്ടാമ്പി റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടോറസ് ലോറിയുടെ ഡ്രൈവർക്ക് കാണാൻ സാധിക്കാത്ത വിധത്തിൽ സ്കൂട്ടർ പെട്ടെന്ന് വെട്ടിത്തിരിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ പെരിന്തൽമണ്ണ പോലീസും നാട്ടുകാരും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തി. ലോറിക്കടിയിൽ കുടുങ്ങിയ സ്കൂട്ടർ നാട്ടുകാർ ചേർന്നാണ് വലിച്ചു ...
പുത്തനങ്ങാടിയിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി;  പ്രധാന പ്രതിയും സംഘവും ഒളിവില്‍

Local

പുത്തനങ്ങാടിയിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി;  പ്രധാന പ്രതിയും സംഘവും ഒളിവില്‍

Perinthalmanna RadioDate: 03-07-2026 പെരിന്തൽമണ്ണ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മലപ്പുറം ആന്റി നാർക്കോട്ടിക് സ്പെഷൽ എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 14 കിലോ കഞ്ചാവ് പിടിച്ചെടുത്തു.ഇൻസ്പെക്ടർ ജയേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണിത്. കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ച സക്കീറും സംഘവും താമസിക്കുന്ന പുത്തനങ്ങാടി മാലാപറമ്പ് കുരിശിൻചോട് ഭാഗങ്ങളിലെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.എക്സൈസ് ഉദ്യോഗസ്ഥരുടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച്‌ രക്ഷപ്പെട്ട പ്രതി സക്കീറും സംഘവും ഒളിവിലാണ്. സക്കീറിനെ പ്രതി ചേർത്ത് കേസെടുത്ത പോലീസ് സംഘത്തിലെ മറ്റാളുകൾക്കായി അന്വേഷണം ഊർജിതമാക്കി.സക്കീറിനെതിരേ പെരിന്തൽമണ്ണ എക്സൈസിലും ഒറ്റപ്പാലം പോലീസിലും മയക്കുമരുന്ന് കേസുകളുണ്ട്. ഓപ്പറേഷൻ തണ്ടറിന്റെ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.എക്സൈസ് ഇൻസ്പെക്ട...
സ്പെയ്നും പോർച്ചുഗലും ലോകകപ്പ് പ്രീ-ക്വാർട്ടറിൽ

Local

സ്പെയ്നും പോർച്ചുഗലും ലോകകപ്പ് പ്രീ-ക്വാർട്ടറിൽ

Perinthalmanna RadioDate: 03-07-2026 ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടങ്ങളിൽ ഉജ്ജ്വല വിജയത്തോടെ സ്പെയ്നും പോർച്ചുഗലും പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് (2-1) പോർച്ചുഗൽ കീഴടക്കിയപ്പോൾ, എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് (3-0) ഓസ്ട്രിയയെ തകർത്താണ് സ്പെയിൻ തങ്ങളുടെ വരവറിയിച്ചത്. ഇതോടെ ജൂലൈ ഏഴിനു നടക്കുന്ന തീപാറുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ സ്പെയിനും പോർച്ചുഗലും നേർക്കുനേർ ഏറ്റുമുട്ടും.*പോർച്ചുഗലിന്റെ ഉജ്ജ്വല തിരിച്ചുവരവ്*ടൊറന്റോയിൽ നടന്ന മത്സരത്തിൽ പിന്നിൽ നിന്ന ശേഷമാണ് പോർച്ചുഗൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ, 53–ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ മത്സരത്തിൽ ആദ്യം ലീഡെടുത്തു. ജോസിപ് സ്റ്റാനിസിച് നൽകിയ ക്രോസ് വലയിലെത്തിച്ചാണ് ...