
Perinthalmanna Radio
Date: 04-08-2024
വയനാട്ടിലെ ദുരന്ത മേഖലയിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി പുതിയ ടൗൺഷിപ്പ് ഒരുക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതടക്കമുള്ള പാക്കേജിന് ഉടൻ രൂപംനൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവർക്ക് വീടുവെച്ചുനൽകാൻ ഒട്ടേറെപ്പേർ രംഗത്തുവന്നിട്ടുണ്ട്. വിവിധ മേഖലയിൽനിന്നായി 485 വീടുകൾ നിർമിച്ചുനൽകാമെന്ന വാഗ്ദാനമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
പുനരധിവാസപദ്ധതി അതിവേഗം പൂർത്തിയാക്കാൻ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കും. വെള്ളാർമല സ്കൂളിലെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിന് നേതൃത്വം നൽകാൻ വിദ്യാഭ്യാസമന്ത്രി വയനാട്ടിൽ പോകുെമന്നും മുഖ്യമന്ത്രി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യു
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
