
Perinthalmanna Radio
Date: 05-08-2024
അങ്ങാടിപ്പുറം : ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിൽ രാജ്യറാണി എക്സ്പ്രസ് ഞായറാഴ്ച ഒരു മണിക്കൂർ വൈകി ഓടിയത് ഈ ലൈനിലെ മറ്റു സർവീസുകളും വൈകാൻ കാരണമായി. രാജ്യറാണി തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിൽ എത്തിയത് തന്നെ ഒരുമണിക്കൂർ വൈകിയാണ്. രാവിലെ 3.50-ന് ഷൊർണൂരിൽ നിന്നു പുറപ്പെട്ട് രാജ്യറാണി എക്സ്പ്രസ് 6.05-നാണ് നിലമ്പൂരിൽ എത്താറുള്ളത്. എന്നാൽ രാവിലെ എഴിനുശേഷമാണ് നിലമ്പൂരിൽ എത്തിയത്. രാവിലെ 5.30-ന് നിലമ്പൂരിൽ നിന്നു പുറപ്പെട്ട് തൃശ്ശൂർ വരെ പോകുന്ന പാസഞ്ചർ അര മണിക്കൂർ വൈകി. ഈ ലൈനിൽ രാവിലെ സർവീസ് നടത്തുന്ന പാലക്കാട്- നിലമ്പൂർ, നിലമ്പൂർ- ഷൊർണൂർ പാസഞ്ചറുകളും അര മണിക്കൂറോളം വൈകി ഓടി. തുടർന്നുള്ള എല്ലാ സർവീസുകളും കൃത്യസമയം പാലിച്ചു.
ഞായറാഴ്ച ജോലിക്കാരടക്കം യാത്രക്കാർ കുറവായത് കൊണ്ട് പാസഞ്ചറുകൾ വൈകിയത് ഏറെപ്പേരെ ബാധിച്ചില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
