
Perinthalmanna Radio
Date: 05-08-2024
പെരിന്തൽമണ്ണ: പാരമ്പര്യത്തിന്റെ തനിമ നിലനിർത്തി ഒടമല മഖാമിൽ കർക്കിടക കഞ്ഞി വിതരണം ചെയ്തു. മുൻ കാലത്ത് ദരിദ്രവും പട്ടിണിയും വ്യാപകമായിരുന്ന കാലഘട്ടത്തിൽ ഒടമല മഖാമിൽനിന്നും ലഭിച്ചിരുന്ന കഞ്ഞി മഹല്ല് നി വാസികൾക്കും അയൽപ്രദേ ശത്തെ ആളുകൾക്കും ഏറെ ആശ്വാസമായിരുന്നു. പാരമ്പര്യ സംരക്ഷണമെന്ന നിലയിൽ പൂർവികരുടെ പാതയിൽ എല്ലാവർഷവും കർക്കിടകം മാസത്തിൽ മുടങ്ങാതെ മഖാമിൽ കഞ്ഞി വിതരണം നടക്കുന്നുണ്ട്.
ഒടമല മഹല്ല് കമ്മിറ്റിയുടെ യും നാട്ടുകാരുടെയും സഹാ യത്തോടെയാണ് കഞ്ഞി വിതരണം നടത്തിയത്. ഒടമല ദഅ് വാ കോളജ് വൈസ് പ്രിൻസിപ്പൽ ഉസ്മാൻ ദാരിമിയുടെ നേതൃത്വത്തിൽ മഖാം സിയാറത്തിന് ശേഷം നടന്ന കഞ്ഞി വിതരണം മഹല്ല് പ്രസിഡന്റ് സി.കെ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
