
Perinthalmanna Radio
Date: 06-08-2024
പെരിന്തല്‍മണ്ണ: മൂന്നു വര്‍ഷത്തെ സമ്പാദ്യം മുഴുവനും വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ആറാം ക്ലാസുകാരി. പെരിന്തല്‍മണ്ണ പ്രസന്റേഷന് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനി സാത്വിക സന്തോഷാണ് തന്റെ സമ്പാദ്യമായ 7670 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് പെരിന്തല്‍മണ്ണ എംഎല്‍എ ഓഫീസില്‍ എത്തിച്ചു നല്‍കിയത്.
എംഎല്‍എ നജീബ് കാന്തപുരം സ്ഥലത്ത് ഇല്ലാത്തതിനാല്‍ എംഎല്‍എ ഓഫീസില്‍ ഉണ്ടായിരുന്ന നഗരസഭാ കൗണ്‍സിലര്‍മാരായ സുനില്‍ മുഹമ്മദിനും ജാഫര്‍ പത്തത്തിനും പണം കൈമാറി. ഈ പണം മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് ബാങ്ക് വഴി അയച്ചു നല്‍കും. അമ്മയുടെയും അച്ഛന്റെയും ജന്മദിനത്തിലും വിവാഹ വാര്‍ഷിക ദിനത്തിലും സര്‍പ്രൈസ് ഗിഫ്റ്റ് വാങ്ങി കൊടുക്കുകയും സ്വന്തം പണം കൊണ്ട് സൈക്കിള്‍ വാങ്ങുകയുമായിരുന്നു സമ്പാദ്യം തുടങ്ങുമ്പോള്‍ സാത്വിക മോളുടെ മനസിലുണ്ടായിരുന്നത്.
പത്തും ഇരുപതും അമ്ബതും നൂറും അഞ്ഞൂറും നോട്ടുകളടങ്ങിയതാണ് സാത്വിക മോളുടെ സമ്ബാദ്യം. മണ്ണാര്‍മല തൂതാംകളത്തില് സന്തോഷിന്റെയും അമൃതയുടെയും ഏക മകളാണ് സാത്വിക സന്തോഷ്. പ്രസന്റേഷന് ഹയര്‍ സെക്കൻഡറി സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റാണ് അമ്മ അമൃത.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
