
Perinthalmanna Radio
Date: 10-08-2024
കൊളത്തൂർ: എംഡിഎംഎയുമായി മൂന്നുപേർ കൊളത്തൂർ പൊലീസിന്റെ പിടിയിലായി. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ്(26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ്(25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തൻവീട്ടിൽ അബ്ദുൽ വദൂദ്(26) എന്നിവരെയാണ് 5.820 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.
പുഴക്കാട്ടിരി മണ്ണുംകുളം കേന്ദ്രീകരിച്ചു രാത്രികളിൽ സ്ഥിരമായി സിന്തറ്റിക് ലഹരിമരുന്നു വിൽപന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തെക്കുറിച്ചു പൊലീസിന് വിവരം ലഭിച്ചിരുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം, കൊളത്തൂർ ഇൻസ്പെക്ടർ സംഗീത് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി 11ന് നടത്തിയ പരിശോധനയിലാണു സംഘം കുടുങ്ങിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
