ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനമാക്കിയ തീരുമാനം മരവിപ്പിച്ചു

Share to

Perinthalmanna Radio
Date: 13-08-2024

തിരുവനന്തപുരം: ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തി മതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല.

അധ്യാപക സംഘടനകളുമായും, ക്യു.ഐ.പി യോ​ഗത്തിലുമടക്കം ചർച്ചകൾ നടത്തിയതിനു ശേഷമായിരിക്കും തീരുമാനമുണ്ടാവുക. ഉടൻ തന്നെ ഇവരുമായുള്ള ചർച്ചകളുണ്ടായേക്കും. അധ്യാപക സംഘടനകൾ നൽകിയ ഹരജിയിലാണ് ​ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *