
Perinthalmanna Radio
Date: 23-11-2024
വയനാട്ടില്‍ വിജയക്കൊടി പാറിച്ച് പ്രിയങ്ക ഗാന്ധി. കന്നിയങ്കത്തില്‍ 4,04,619 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറി കടക്കുന്നതായി പ്രിയങ്കയുടെ അരങ്ങേറ്റം. വയനാടിൻറെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരി പക്ഷങ്ങളിൽ രണ്ടാമത്തേത്.
2009-ൽ രൂപീകൃതമായ മണ്ഡലം. വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്ത വയനാടിന്റെ ചരിത്രം മാറിയത് 2019-ൽ രാഹുൽ ഗാന്ധിയുടെ വരവോടയാണ്. 2024-ൽ രാഹുൽ ഗാന്ധിയുടെ പിൻവാങ്ങലോടെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ ഉപ തിരഞ്ഞെടുപ്പിനും കളമൊരുങ്ങി. രാഹുൽ ഗാന്ധി സ്ഥാനമൊഴിയുമ്പോൾ പകരം ആര് എന്ന ചോദ്യത്തിന് വയനാടിന് പറയാൻ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ പ്രിയങ്കാ ഗാന്ധി. അവസരങ്ങൾ നിരവധി ഉണ്ടായിട്ടും പാർലമെന്ററി രാഷ്ട്രീയത്തോട് മുഖം തിരിച്ച പ്രിയങ്ക വയനാട്ടിൽ വന്നു മത്സരിക്കുമോ എന്നത് അപ്പോഴും ചോദ്യമായി. ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചയായി. ഒടുവിൽ രാഹുൽ ഗാന്ധി തന്നെ പ്രഖ്യാപിച്ചു, വയനാട് ഞാൻ എന്റെ സഹോദരിയെ ഏൽപ്പിക്കുന്നു.
2019-ൽ വയനാട്ടിൽ ആദ്യ മത്സരത്തിൽ 4.31 ലക്ഷം വോട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. 2024-ൽ ഭൂരിപക്ഷം 3.64 വോട്ടായി കുറഞ്ഞു. രാഹുലിൻറെ ചരിത്ര ഭൂരിപക്ഷം മറികടക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നെങ്കിലും വോട്ടിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയായി. എന്നാൽ, രാഹുലിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
