
Perinthalmanna Radio
Date: 26-11-2024
പെരിന്തൽമണ്ണ: നഗരസഭയിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിൽ രൂക്ഷമായ മലിനജല പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് നെറ്റ്‌വർക്കിങ് സംവിധാനത്തോടെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. ഇന്നലെ ചേർന്ന അടിയന്തര നഗരസഭാ കൗൺസിൽ യോഗമാണ് ഇതു സംബന്ധിച്ച് അംഗീകാരം നൽകിയത്.
200 കെഎൽഡി സംസ്കരണ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 2022-23 വാർഷിക പദ്ധതിയിൽ തുക വകയിരുത്തി പദ്ധതി ആവിഷ്കരിച്ചിരുന്നു. പ്രസ്തുത പദ്ധതിയുടെ തുടർ നടപടികൾ സ്വീകരിക്കുന്ന ഘട്ടത്തിൽ ശുചിത്വ മിഷനും സംസ്ഥാന സർക്കാരും പ്രോജക്ടുകൾ പരിശോധിക്കുകയും പദ്ധതിയെ ഡിബിഒടി പദ്ധതിയാക്കി പൂർത്തിയാക്കണമെന്ന് നിർദേശിക്കുകയുമായിരുന്നു. ഇതാണ് പദ്ധതിക്ക് കാലതാമസം ഉണ്ടാക്കിയത്.
ശുചിത്വമിഷൻ പദ്ധതിക്ക് കൗൺസിലിന്റെ അനുമതി തേടിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് യോഗം ചേരാൻ വൈകിയത്. ഇതേ തുടർന്ന് ഇന്നലെ അടിയന്തര യോഗം ചേരുകയായിരുന്നു. കൗൺസിൽ തീരുമാനം ഇന്നു തന്നെ ശുചിത്വ മിഷന് നൽകുമെന്നും അനുമതി ലഭ്യമായാലുടൻ പ്രവൃത്തി ആരംഭിക്കുമെന്നും നഗരസഭാധ്യക്ഷൻ പി.ഷാജി അറിയിച്ചു.
ഇതോടെ ഫ്ലാറ്റ് സമുച്ചയത്തിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
