
Perinthalmanna Radio
Date: 27-11-2024
പെരിന്തൽമണ്ണ ∙ സ്വർണവ്യാപാരികളെ ആക്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ റിമാൻഡിലായിരുന്ന പ്രതികളിൽ 7 പേരെ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ ശ്രീരജ് വീട്ടിൽ നിജിൽരാജ് (35), ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ (29), പാട്ടുരക്കൽ സ്വദേശി കുറിയേടത്ത് മനയിൽ അർജുൻ (28), പീച്ചി ആലപ്പാറ സ്വദേശി പയ്യംകോട്ടിൽ സതീഷ് (46), കണ്ണറ സ്വദേശി കുഞ്ഞിക്കാവിൽ ലിസൺ (31), തൃശൂർ വെള്ളാനിക്കര സ്വദേശി കൊട്ടിയാട്ടിൽ സലീഷ് (35), കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുൻ എന്ന അപ്പു (37) എന്നിവരെയാണു കൂടുതൽ അന്വേഷണത്തിനായി കസ്‌റ്റഡിയിൽ വാങ്ങിയത്.
സംഭവത്തിൽ 3.5 കിലോഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായാണ് ഉടമസ്ഥർ പറയുന്നത്. 2.2 കിലോഗ്രാം സ്വർണമാണ് പൊലീസിന് കണ്ടെത്താനായത്. കേസിൽ 13 പേരെയാണ് ഇതിനകം അറസ്‌റ്റ് ചെയ്‌തത്. നേരിട്ടു കവർച്ചയിൽ പങ്കാളികളായ 4 പേർ ഉൾപ്പെടെ 5 പേരെ ഇനിയും പിടികിട്ടാനുണ്ട്. ഇവരിലൊരാൾ കവർച്ച ആസൂത്രണം ചെയ്‌തവരിൽ പ്രധാനിയാണ്. എസ്‌പി ആർ.വിശ്വനാഥ്, ഡിവൈഎസ്‌പി ടി.കെ.ഷൈജു എന്നിവരുടെ നേതൃത്വത്തിലാണു കേസന്വേഷണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
