വീണ്ടും തലപൊക്കി ഡെങ്കി; കേസുകൾ നൂറ് പിന്നിട്ടു

Share to

Perinthalmanna Radio
Date: 21-12-2024
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————

മലപ്പുറം: മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ ജില്ലയിൽ ഡെങ്കിപ്പനിയുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു. ഈ മാസം ഇതുവരെ ഡെങ്കി ലക്ഷണങ്ങളോടെ 163 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 31 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് കേസുകൾ കൂടുതലാണ്. ഡെങ്കി കൊതുകിന്റെ ഉറവിട നശീകരണമടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്. മുതുവല്ലൂർ – 4,​ മ‍ഞ്ചേരി – 4,​ തൃക്കലങ്ങോട് – 3 എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പാണ്ടിക്കാട്,​ അമരമ്പലം,​ നെടിയിരുപ്പ്,​ ആനക്കയം,​ കുഴിമണ്ണ,​ മങ്കട,​ കാവന്നൂർ,​ കരുളായി,​ കോ‌ഡൂർ,​ പൂക്കോട്ടൂർ,​ തുവ്വൂർ,​ പോരൂർ,​ ചെമ്മലശ്ശേരി,​ മലപ്പുറം,​ പൂക്കോട്ടൂർ,​ ഊർങ്ങാട്ടിരി എന്നിവിടങ്ങളിലാണ് ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാനമാർഗ്ഗം കൊതുകിന്റെ ഉറവിട നശീകരണമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്.

ഇവ ഡെങ്കി സ്പോട്ടുകൾ

മുനിസിപ്പാലിറ്റികളായ മഞ്ചേരി,​ പെരിന്തൽമണ്ണ,​ മലപ്പുറം,​ ഗ്രാമപഞ്ചായത്തുകളായ അമരമ്പലം, മൂത്തേടം, എടവണ്ണ, കുഴിമണ്ണ, അങ്ങാടിപ്പുറം, മേലാറ്റൂർ, ആലിപ്പറമ്പ, എടപ്പറ്റ, താഴേക്കോട്, കീഴാറ്റൂർ, വെട്ടത്തൂർ, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, പോരൂർ, മാറഞ്ചേരി, പുഴക്കാട്ടിരി എന്നിവയെ ആണ് നേരത്തെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഡെങ്കി ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയത്.

കരുതാം ഡെങ്കിപ്പനിയെ
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്.
ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്.
ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടർന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം പനി ബാധിച്ചാൽ രോഗം ഗുരുതരമാകാം.

………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *