Perinthalmanna Radio
Date: 22-12-2024
പെരിന്തൽമണ്ണ: നഗരസഭാ പരിധിയിലെ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളെയും നീന്തൽ പരിശീലിപ്പിക്കാൻ നഗരസഭയുടെ വേറിട്ട പദ്ധതി.
ജലതരംഗം എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ കുന്നപ്പള്ളി കളത്തിലക്കരയിലെ കൈതക്കുളത്തിൽ നടക്കും. നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്യും.
സിവിൽ ഡിഫൻസ് അഗ്നിശമന സേന, ട്രോമ കെയർ എന്നിവരുടെ സഹായത്തോടെയാണ് നീന്തൽ പരിശീലന പദ്ധതി. 50 വിദ്യാർഥികളടങ്ങുന്ന ബാച്ചുകളായാണ് നീന്തൽ പരിശീലിപ്പിക്കുക.
നഗരസഭ 2.18 കോടി രൂപ ചെലവഴിച്ച് നവീകരിച്ച 16 ഓളം കുളങ്ങൾ പരിശീലനത്തിന് ഉപയോഗപ്പെടുത്തും.
സ്കൂൾ നിശ്ചയിക്കുന്ന ദിവസങ്ങളിലും അവധി ദിവസങ്ങളിലുമായി ബാച്ച് അടിസ്ഥാനത്തിൽ നീന്തൽ പഠിക്കാൻ താൽപര്യമുള്ള മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ പരിശീലനം ലഭ്യമാക്കും.
റജിസ്‌ട്രേഷനു വേണ്ടി പ്രത്യേക ഗൂഗിൾ ഫോം സ്‌കൂളുകൾക്ക് കൈമാറിയിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മൻസൂർ നെച്ചിയിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.ശിവൻ എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ