
Perinthalmanna Radio
Date: 01-01-2025
പട്ടിക്കാട് : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 62-ാം വാർഷിക, 60-ാം സനദ് ദാന സമ്മേളന പരിപാടികൾക്ക് ബുധനാഴ്ച തുടക്കമാകും.
ഇരുപത്തിയഞ്ച് സെഷനുകളിൽ നൂറിലേറെ പ്രഭാഷണങ്ങൾ നടക്കും. ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള പണ്ഡിതൻമാർ, മത,രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുള്ള പ്രമുഖർ എന്നിവർ സമ്മേളനത്തിനെത്തും. 522 യുവപണ്ഡിതൻമാർക്ക് ഈ വർഷം സനദ് നൽകും. 9341 ഫൈസിമാരാണ് ഇതിനകം ജാമിഅയിൽനിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയിരിക്കുന്നത്.
വൈകീട്ട് നാലിന് നടക്കുന്ന സിയാറത്തിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വംനൽകും. 4.30-ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തും. സമ്മേളനം ഉറുദു കവിയും എ.ഐ.സി.സി. ന്യൂനപക്ഷ വകുപ്പ് ചെയർമാനുമായ ഇംറാൻ പ്രതാപ് ഗഡി എം.പി. (മഹാരാഷ്ട്ര) ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിക്കും. അഹ്ബാബുൽ ജാമിഅ പ്രോജക്ട് ലോഞ്ചിങ് പി. മുഹമ്മദലി (ഗൾഫാർ) നിർവഹിക്കും.
രാവിലെ 9.30-ന് ഹലാവ സ്റ്റുഡന്റ്‌സ് വർക്‌ഷോപ്പ് നടക്കും. 6.30-ന് നടക്കുന്ന അവാർഡ്ദാന ചടങ്ങ് ഹംദുല്ല സഈദ് എം.പി. ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിക്കും. ജില്ലാകളക്ടർ വി.ആർ. വിനോദ് കലോത്സവ വിജയികൾക്ക് അവാർഡുകൾ സമ്മാനിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
