
Perinthalmanna Radio
Date: 02-01-2025
പെരിന്തൽമണ്ണ: പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യം വച്ച് ലഹരി വിൽപനയ്ക്കിടെ എംഡിഎംഎയുമായി 2 പേർ പിടിയിൽ. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശ പ്രകാരം പൊലീസും നർകോട്ടിക് സ്ക്വാഡും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
പെരിന്തൽമണ്ണയിൽ അങ്ങാടിപ്പുറം, പുത്തനങ്ങാടി ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തുന്ന ഈ സംഘത്തെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ഒടുവിൽ മുഹമ്മദ് ഇല്ല്യാസ് (41), ചെറുകുളമ്പ് സ്വദേശി ചക്കിപ്പറമ്പൻ അബ്ദുൾഫാരിസ്(29) എന്നിവരെ പെരിന്തൽമണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു, സിഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ഷിജോ സി.തങ്കച്ചനും ജില്ലാ ആന്റി നർകോട്ടിക് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. 10.540 ഗ്രാം ലഹരിയാണ് പിടി കൂടിയത്. ഈ മേഖല കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിലെ മറ്റുള്ളവരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി, സിഐ എന്നിവർ അറിയിച്ചു.
മുഹമ്മദ് ഇല്യാസിൻറെ പേരിൽ പെരിന്തൽമണ്ണ, കൊളത്തൂർ, മങ്കട, കുറ്റ്യാടി, സ്റ്റേഷനുകളിൽ കേസുകളുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
