
Perinthalmanna Radio
Date: 02-01-2025
പെരിന്തല്‍മണ്ണ: നൂറുകണക്കിന് രോഗികള്‍ക്കും അശരണർക്കും ആശ്വാസമായി താല്‍ക്കാലിക കേന്ദ്രത്തില്‍ പ്രവർത്തിക്കുന്ന പെരിന്തല്‍മണ്ണ സി.എച്ച് സെന്റർ പുതു വർഷത്തില്‍ പുതിയ കെട്ടിടത്തില്‍ പ്രവർത്തനം ആരംഭിക്കുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി 3) സെന്ററിന്റെ മുഖ്യ രക്ഷാധികാരി കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിക്കും.
രക്ഷാധികാരികളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, നജീബ് കാന്തപുരം, കെ.പി.എ. മജീദ്, നാലകത്ത് സൂപ്പി, എം.എല്‍.എമാർ തുടങ്ങിയവർ പങ്കെടുക്കും. പാലിയേറ്റിവ് രംഗത്തെ നൂതന സംവിധാനങ്ങളോടെയുള്ള പൂക്കോയ തങ്ങള്‍ ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ സി.എച്ച് സെന്ററിന്റെ പ്രത്യേകതയാണ്. ലബോറട്ടറി, ഫാർമസി, ഫിസിയോ തെറപ്പി സെന്റർ, ട്രോമാകെയർ സെന്റർ, വളന്റിയർ ട്രെയ്നിങ് സെന്റർ, ബ്ലഡ് ഡോണേസ് ഫോറം, സമ്മേളന ഹാള്‍ തുടങ്ങിയവയും സെന്ററിലുണ്ടാവും.
2021 മുതല്‍ നിലവില്‍ സി.എച്ച് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഉദ്ഘാടന പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് 6.30ന് കെ.എം.സി.സി, വിവിധ ചാപ്റ്റർ ഭാരവാഹികള്‍, പ്രവാസികള്‍, അഭ്യുദയകാംക്ഷികള്‍, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ഖത്തർ കെ.എം.സി.സി ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. പ്രശസ്ത ഗായകരായ കെ. മുഹമ്മദ് ഈസ, ഐ.പി. സിദ്ദിഖ്, കണ്ണൂർ മമ്മാലി, പട്ടുറുമാല്‍ ഫെയിമുകളായ ദില്‍ന ഹസൻ, രഹന സൈനുദ്ദീൻ, ഹസീന ബീഗം, ഫൈസല്‍ എളേറ്റില്‍ തുടങ്ങിയവരാണ് സംഗീത വിരുന്ന് ഒരുക്കുക.
പെരിന്തല്‍മണ്ണ സി.എച്ച്. സെന്റർ സേവനങ്ങള്‍ ലക്ഷ്യമിടുന്നത് പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കൂടി വേണ്ടി. പെരിന്തല്‍മണ്ണയിലാണ് കേന്ദ്രമെങ്കിലും സമീപ പ്രദേശങ്ങളായ മണ്ണാർക്കാട്, പട്ടാമ്പി , ചെർപ്പുളശേരി എന്നിവിടങ്ങളിലെയും പരിസരങ്ങളിലെയും രോഗികളും എത്താറുണ്ട്. ഇവിടങ്ങളിലെ അശരണരായ രോഗികള്‍ക്കും സി.എച്ച്. സെന്റർ സഹായകമാവും.
മൃതദേഹം കുളിപ്പിക്കാനും മറ്റും സൗകര്യമൊരുക്കും. നിലവില്‍ ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയില്‍ അത്തരം സൗകര്യമില്ല. സ്ത്രീകളുടെ സേവനവും ഉപയോഗപ്പെടുത്തും. നിശ്ചിത സമയങ്ങളില്‍ ഡോക്ടറുടെ സേവനവും ഉണ്ടാകും. ഡയാലിസിസ് സെന്ററും ലക്ഷ്യമിടുന്നുണ്ട്. അതുകൂടി മുന്നില്‍ കണ്ടാണ് പുതിയ കെട്ടിട നിർമാണം. ജില്ല ആശുപത്രിയുടെ മാതൃ-ശിശു ആശുപത്രിയുടെ പുറകിലായി 10 സെന്റ് സ്ഥലത്താണ് കേന്ദ്രം.
കാപ്പ് വെട്ടത്തൂർ ഇ.വി. മുഹമ്മദലി ഹാജിയുടെ മക്കളായ അബൂബക്കർ, ഫൈസല്‍ എന്നിവർ നല്‍കിയതാണ് ഈ ഭൂമി. നാലു നിലകളിലായാണ് പുതിയ സമുച്ചയം. കുറഞ്ഞ വാടകക്ക് നിലവില്‍ ആംബുലൻസ് സേവനമുണ്ട്. കോവിഡ് കാലത്ത് വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് കിറ്റ് ഏറെ ആശ്വാസകരമായിരുന്നു. ഇത് കുറച്ചുകൂടി വിപുലമാക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
