
Perinthalmanna Radio
Date: 03-01-2025
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ
▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
അങ്ങാടിപ്പുറം: ഷൊർണൂർ – നിലമ്പൂർ പാതയിൽ ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിച്ചതോടെ സംസ്ഥാനത്തെ റെയിൽവേ വൈദ്യുതീകരണം പൂർത്തിയായി.
760 കിലോമീറ്റർ ട്രാക്കുളള തിരുവനന്തപുരം ഡിവിഷനിൽ 2001ൽ വൈദ്യുതീകരണം മുഴുവനായെങ്കിലും 490 കിലോമീറ്റർ പാതയുള്ള പാലക്കാട് ഡിവിഷനിൽ ഇപ്പോഴാണു നടപടി പൂർത്തിയായത്. റെയിൽവേ സജ്ജമായിരുന്നെങ്കിലും അവസാനഘട്ടമായ ഷൊർണൂർ–നിലമ്പൂർ പാത വൈദ്യുതീകരണം കോവിഡും സാങ്കേതിക തടസ്സങ്ങളും കാരണം നീണ്ടുപോയി. ട്രാക്കിന്റെ ഇരുവശവുമുള്ള മരങ്ങളാൽ ഏറെ ആകർഷകമായിരുന്നു ഈ വഴിയുളള യാത്ര. റെയിൽവേയുടെ ഹരിത ഇടനാഴി (ഗ്രീൻ കോറിഡോർ) എന്ന് റൂട്ട് അറിയപ്പെട്ടു. വിനോദസഞ്ചാരത്തിനു വിൻഡോ ട്രെയിൻ ആരംഭിക്കാനുളള നിർദേശങ്ങൾ ഉയർന്നു. മരങ്ങൾ മുറിക്കാതെ വൈദ്യുതീകരണം പൂർത്തിയാക്കാൻ കഴിയില്ലെന്നു റെയിൽവേ സാങ്കേതികവിഭാഗം വ്യക്തമാക്കിയതോടെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി.
ചിലർ ഗ്രീൻ ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഭരണപരമായ പ്രശ്നങ്ങളും മരം മുറിക്കൽ താമസവും കാരണം 2022ൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി നീണ്ടു. 66 കിലോമീറ്റർ വൈദ്യൂതീകരണത്തിനു മൊത്തം 100 കോടി രൂപയാണു ചെലവ്. സംസ്ഥാനത്ത് 1996–97 വർഷത്തിൽ ആരംഭിച്ച വൈദ്യുതീകരണം വടക്കൻമേഖലയിൽ സാങ്കേതികം ഉൾപ്പെടെ തടസ്സങ്ങളിൽപെട്ടതാണ് ഇഴഞ്ഞുനീങ്ങാൻ കാരണം. തിരുവനന്തപുരം ഡിവിഷനിൽ 2000ൽ നടപടി അവസാനിക്കുമ്പോൾ പാലക്കാട്ട് ഡിവിഷനിൽ ഷൊർണൂർ വരെയാണു നടപ്പായത്. 2015ൽ കോഴിക്കോട് കല്ലായി വരെ കമ്മിഷൻ ചെയ്തു. മംഗളൂരു ജംക്ഷൻ വരെയുള്ള റൂട്ട് 2018ൽ പൂർത്തിയാക്കി. അവസാനഘട്ടത്തിൽ മംഗളൂരു പിറ്റ് ലൈനുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളുണ്ടായി. നിലവിലുളള സർവീസുകളുടെ ക്രമീകരണത്തിലൂടെ കൂടുതൽ മെമു, പാസഞ്ചർ ട്രെയിനുകൾ ആരംഭിച്ചാലേ വൈദ്യുതീകരണം കൊണ്ടു യാത്രക്കാർക്കു ഗുണമുണ്ടാകൂ. അതിനുള്ള നടപടികളാണ് ഇനി സ്വീകരിക്കേണ്ടത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
