
Perinthalmanna Radio
Date: 04-01-2025
പെരിന്തൽമണ്ണ: ഒട്ടേറെ സാമൂഹിക സേവന–ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പദ്ധതികളും സൗകര്യങ്ങളുമായി പെരിന്തൽമണ്ണ സിഎച്ച് സെന്ററിന്റെ പുതിയ നാടിന് സമർപ്പിച്ചു. സെന്ററിന്റെ മുഖ്യ രക്ഷാധികാരി കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
സിഎച്ച് സെന്ററുകൾ ഏറ്റവും വലിയ ജനസേവന കേന്ദ്രങ്ങളായി മാറിയതായി അദ്ദേഹം പറഞ്ഞു. സിഎച്ച് സെന്ററുകളിൽ സഹായം തേടിയെത്തുന്നവർക്ക് അത് ലഭിക്കാതെ മടങ്ങേണ്ട സ്ഥിതി ഉണ്ടാകാറില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.പി.എ.മജീദ് എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എംപി, പി.വി.അബ്ദുൽ വഹാബ് എംപി, അബ്ബാസലി ശിഹാബ് തങ്ങൾ, എംഎൽഎമാരായ നജീബ് കാന്തപുരം, പി.അബ്ദുൽ ഹമീദ്, മഞ്ഞളാംകുഴി അലി, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, എൻ.ഷംസുദ്ദീൻ, യു.എലത്തീഫ് എന്നിവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.
സെന്ററിന് സ്ഥലം വിട്ടു നൽകിയ എമറാൾഡ് ഗ്രൂപ്പ് എംഡി പി.വി.ഫൈസലിനെ സാദിഖലി ശിഹാബ് തങ്ങൾ ആദരിച്ചു.
വി.ബാബുരാജ്, എ.കെ.നാസർ,മരക്കാർ മാരായമംഗലം, എസ്.അബ്ദുൽ സലാം, കൊളക്കാടൻ അസീസ്, ഉസ്മാൻ താമരത്ത്, ജന.സെക്രട്ടറി എ.കെ.മുസ്തഫ, സലീം കുരുവമ്പലം, ഈസ, നാലകത്ത് സൂപ്പി, ഡോ.പി.ഉണ്ണീൻ, എ.കെ.നാസർ, കെ.അബൂബക്കർ ഹാജി, മാനുപ്പ കുറ്റീരി തുടങ്ങിയവർ പ്രസംഗിച്ചു. ഖത്തർ കെഎംസിസിയുടെ സംഗീതവിരുന്നും ഉണ്ടായി.
4 നിലകളിലായി നിർമിച്ച കെട്ടിടത്തിൽ പാലിയേറ്റീവ് രംഗത്തെ നൂതന സംവിധാനങ്ങളോടെയുള്ള പൂക്കോയ തങ്ങൾ ഹോസ്പിസ്, മൃതദേഹ പരിപാലനത്തിനുള്ള സൗകര്യങ്ങൾക്ക് പുറമേ ലബോറട്ടറി, ഫാർമസി, ഫിസിയോ തെറാപ്പിസ്റ്റ് സെന്റർ, ട്രോമകെയർ സെന്റർ, വൊളന്റിയർ ട്രൈനിങ് സെന്റർ, ബ്ലഡ് ഡോണേർസ് ഫോറം, കോൺഫറൻസ് ഹാൾ തുടങ്ങിയവയുണ്ട്.
ജില്ലാ ആശുപത്രിയുടെ കുട്ടികളുടെയും സ്ത്രീകളുടെയും ബ്ലോക്കിന് പിറകിലായി കാപ്പ് വെട്ടത്തൂർ ഇ.വി മുഹമ്മദലി ഹാജിയുടെ മക്കളായ അബൂബക്കർ, ഫൈസൽ എന്നിവർ സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനെത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
