
Perinthalmanna Radio
Date: 05-01-2025
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ രണ്ട് ബ്ലോക്കുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് മേല്‍പ്പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതി യോഗത്തില്‍ നടപടികള്‍ ആരംഭിച്ചു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയുടെ രണ്ടു ഭാഗങ്ങളിലായുള്ള ബ്ലോക്കുകളിലേക്ക് രോഗികള്‍ക്ക് അനായാസം കടന്നുപോകാന്‍ മേല്‍പ്പാലമോ അണ്ടര്‍പാസോ നിര്‍മിക്കണമെന്ന് ഏറെക്കാലത്തെ ആവശ്യമാണ്.
തിരക്കേറിയ ദേശീയപാത മറികടന്നു വേണം കുട്ടികളുടെ ബ്ലോക്കിലേക്ക് പ്രവേശിക്കേണ്ടത്. ഇത് രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ വിഷയത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
