
Perinthalmanna Radio
Date: 07-01-2025
പെരിന്തൽമണ്ണ: ഉണ്ടായിരുന്ന ജീവനക്കാരെല്ലാം സ്ഥലം മാറി പോയതോടെ അങ്ങാടിപ്പുറം പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗം ഓഫിസ് പൂട്ടി. വീടിന്റെയും കെട്ടിടത്തിന്റെയും നിർമാണത്തിനായി മുന്നിട്ടിറങ്ങിയ ഒട്ടേറെ നാട്ടുകാരാണ് ഇതുമൂലം ദുരിതത്തിലായത്.
വീട് പണിത് മടങ്ങുകയെന്ന ലക്ഷ്യവുമായി കുറഞ്ഞ ദിവസത്തെ അവധിയിൽ നാട്ടിലെത്തിയ പ്രവാസികളും ഇതിലുൾപ്പെടും. ആവശ്യമായ രേഖകളും അനുമതികളും ലഭ്യമാക്കാനാവാതെ പഞ്ചായത്ത് അധികൃതരും കൈമലർത്തുകയാണ്.
മാസങ്ങൾക്ക് മുൻപാണ് ഇവിടത്തെ ഓവർസീയർ പ്രമോഷനോടെ സ്ഥലം മാറിയത്. ഇദ്ദേഹത്തിന് പകരം പിന്നീടാരും എത്തിയില്ല. ഒരു എഇയും 2 ഓവർസീയറുമാണ് ഈ ഓഫിസിലേക്ക് ആവശ്യം. എന്നാൽ മാസങ്ങളായി അസി. എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ തസ്‌തികയിൽ ആളില്ല. എൻജിനീയറിങ് വിഭാഗത്തിന്റെ മേശപ്പുറത്ത് കുന്നുകൂടിയ ഫയലുകൾ പൊടിപിടിക്കുകയാണ്.
സെക്കൻഡ് ഗ്രേഡ് ഓവർസീയറും തേഡ് ഗ്രേഡ് ഓവർസീയരും കഴിഞ്ഞ വർഷം ജൂലൈ 7ന് സ്ഥലം മാറിപോയതാണ്. പിന്നീട് അധിക ചാർജ് നൽകി ഉദ്യോഗസ്ഥരെത്തി.
ഈ വർഷം ഫെബ്രുവരി 8ന് തേഡ് ഗ്രേഡ് ഓവർസീയർ എത്തിയെങ്കിലും സെപ്‌റ്റംബർ 7ന് വീണ്ടും സ്ഥലം മാറിപ്പോയി. എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കേണ്ട പല പദ്ധതികളും അവതാളത്തിലാണ്.
എത്തുന്ന ഉദ്യോഗസ്ഥർ ദിവസങ്ങൾക്കകം സ്ഥലം മാറി പോകുന്ന സ്ഥിതിയാണെന്നും പുതുതായെത്തുന്ന ഉദ്യോഗസ്ഥർക്ക് പഠനത്തിനുള്ള ഹബ്ബാണ് അങ്ങാടിപ്പുറം പഞ്ചായത്തെന്നും വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
