
Perinthalmanna Radio
Date: 09-01-2025
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ
▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
പെരിന്തൽമണ്ണ: സൗഹാർദത്തിന്റെയും സഹിഷ്ണുതയുടെയും വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുന്ന വർത്തമാനകാലത്ത് പരസ്പരം സംസാരിക്കാനും കേൾക്കാനും ആലോചിക്കാനും യോജിക്കാനും വിയോജിക്കാനുമൊക്കെയുള്ള സാഹചര്യമാണ് രാജ്യത്ത് ഉയർന്നുവരേണ്ടതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ.കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള സൗഹാർദത്തിന്റെയും സംവാദാത്മക ബഹുസ്വരതയുടെയും മാനിഫെസ്റ്റോയാണ് നജീബ് കാന്തപുരത്തിന്റെ പച്ച ഇലകൾ എന്ന പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭാ പുസ്തകോത്സവത്തിൽ നജീബ് കാന്തപുരം എഴുതിയ പച്ച ഇലകൾ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ, ഇ.ടി.മുഹമ്മദ് ബഷീർ എംപിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു. കവി മുരുകൻ കാട്ടാക്കട, എംഎൽഎമാരായ കുറുക്കോളി മൊയ്തീൻ, എ.കെ.എം.അഷ്റഫ്, ആന്റണി രാജു, നിയമസഭാ സെക്രട്ടറി ഡോ. എൻ.കൃഷ്ണകുമാർ, നജീബ് കാന്തപുരം, അൻസാർ വർണന, സുബൈർ വെഴുപ്പൂർ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
