
Perinthalmanna Radio
Date: 18-01-2025
മങ്കട: മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ വകയിരുത്തി മങ്കട ആയുര്‍വേദ ആശുപത്രിക്ക് വേണ്ടി നിര്‍മിച്ച കെട്ടിടം മഞ്ഞളാംകുഴി അലി എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ഏറെ പൊതുജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയുടെ കെട്ടിടത്തിന്റെ ശോച്യാവസ്ഥ ജനപ്രതിനിധികളും നാട്ടുകാരും എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എ ഫണ്ട് അനുവദിച്ചത്. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ അസ്‌കര്‍ അലി അദ്ധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുല്‍ കരീം മുഖ്യാത്ഥിതിയായി. ബ്ലോക്ക് സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ ശശീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന ഉമ്മര്‍, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസലി പൊട്ടേങ്ങല്‍, ശരീഫ് ചുണ്ടയില്‍, വാര്‍ഡ് മെമ്പര്‍മാരായ സലാം, മുസ്തഫ കളത്തില്‍, ബിന്ദു, ഡോ. നഷീദ, മദീന വാപ്പു, നാരായണേട്ടന്‍, സമദ് കൂട്ടില്‍ തുടങ്ങി നാട്ടുകാരും പൗര പ്രമുഖരും സംബന്ധിച്ചു. മങ്കട ഹൈസ്‌കൂളിലെ ബാന്‍ഡ് സംഘം എം.എല്‍.എ സ്വീകരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
