
Perinthalmanna Radio
Date: 18-01-2025
പെരിന്തൽമണ്ണ: കാദറലി ആൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനൽ മത്സരത്തിനിടെ റഫറിയെ മർദ്ധിച്ച കായിക താരത്തെ SFA സസ്പെൻ്റ് ചെയ്തു. എഫ്.സി കുപ്പൂത്ത് ടീമിലെ കളിക്കാരൻ റിൻഷാദിനെയാണ് സസ്പെൻ്റ് ചെയ്തത്. റിൻഷാദിൻ്റെ പ്രവർത്തി അത്യന്തം അപലപനീയമാണെന്നും ഈ പ്രവണത ഒരിക്കലും വെച്ചു പൊറുപ്പിക്കാൻ സാധ്യമല്ലെന്നുമാണ് SFA ഭാരവാഹികൾ അറിയിച്ചത്. അതിനാൽ ഈ കായിക താരത്തെ കഴിഞ്ഞ ദിവസം മുതൽ അന്വേഷണ വിധേയമായി കളികളിൽ നിന്ന് സസ്പെൻ്റ് ചെയ്തിരിക്കുന്നതായും SFA സംസ്ഥാന പ്രസിഡൻ്റ് KM ലെനിൻ, SFA സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ ബാവ അഷറഫ് എന്നിവർ അറിയിച്ചിരുന്നു. എന്നാൽ ഈ കായിക താരത്തിന് വിലക്ക് ഏർപ്പെടുത്തണമോ എന്നുള്ള കാര്യം ഇന്ന് നടക്കുന്ന മീറ്റിംഗിന് ശേഷം തീരുമാനമുണ്ടാകും എന്നും ഭാരവാഹികൾ അറിയിച്ചു.
മർദ്ധനത്തിൽ പരുക്കേറ്റ സെൻ്റർ റഫറിയായ സമീർ പന്തല്ലൂരിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവം നടന്ന ശേഷം സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
