
Perinthalmanna Radio
Date: 19-01-2025
പെരിന്തല്‍മണ്ണ: നഗര മധ്യത്തില്‍ പാടേ തകർന്ന് കിടന്നിരുന്ന ബൈപ്പാസ് റോഡിലെ കുഴികൾ അടച്ചു. കോഴിക്കോട് റോഡിനെയും ഊട്ടി റോഡിനെയും ബന്ധിപ്പിക്കുന്ന മാനത്ത്മംഗലം ബൈപ്പാസ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ട് മൂലം ഇത് വഴിയുള്ള യാത്രാ ദുരിതമായിരുന്നു. അടുത്ത കാലത്തൊന്നും ഈ റോഡില്‍ നവീകരണം നടന്നിട്ടില്ല. പ്രധാന നിരത്തില്‍ കുഴിയടക്കാൻ മരാമത്ത് വകുപ്പ് സന്നദ്ധമായ ഘട്ടങ്ങളിലും ബൈപ്പാസ് റോഡ് അവഗണിക്കുകയായിരുന്നു. പ്രധാന നിരത്തിന്റെ യാത്ര വീതിയോ സൗകര്യമോ ഇല്ലാതെയാണ് ബൈപ്പാസ് റോഡ് വന്നത്. ഇതിനൊപ്പം റോഡ് തകരുക കൂടി ചെയ്തതോടെ യാത്രാ ദുരിതം ഇരട്ടിച്ചു. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് ഏറെ ദുരിതം അനുഭവിച്ചിരുന്നത്. എന്നാൽ വൈകിയാണെങ്കിലും
ബൈപ്പാസ് റോഡിലെ കുഴികൾ അടച്ചത് ഇതു വഴിയുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും.
എന്നാൽ ഊട്ടി റോഡില്‍ ബൈപ്പാസ് ജങ്ഷൻ വഴിയാണ് മേലാറ്റൂർ- പുലാമന്തോള്‍ റോഡ് കടന്നു പോവുന്നത്. ഈ റോഡ് നിർമാണത്തിന് 2020ല്‍ ടെൻഡർ നല്‍കിയതാണ്. അന്നു മുതല്‍ കാണപ്പെട്ട ബൈപ്പാസ് ജങ്ഷനിലെ വലിയ കുഴികള്‍ ഇപ്പോഴും തുടരുകയാണ്. ചില്ലിസ് ജംഗ്ഷനിലെ കുഴികൾ കൂടി അടച്ചാൽ മാത്രമേ ബൈപ്പാസ് റോഡിലെ ഗതാഗതക്കുരുക്ക് കുറക്കാൻ സാധിക്കൂ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
