പുലാമന്തോൾ – ഒലിപ്പുഴ സംസ്ഥാനപാത; നവീകരണം വീണ്ടും നിലച്ചു

Share to

Perinthalmanna Radio
Date: 23-01-2025

മേലാറ്റൂർ : പുലാമന്തോൾ-ഒലിപ്പുഴ സംസ്ഥാനപാതയുടെ മേലാറ്റൂർ-ഒലിപ്പുഴ ഭാഗത്ത് പുനരാരംഭിച്ച നവീകരണപ്രവൃത്തി വീണ്ടും നിലച്ചു. നിലവിൽ റോഡിൽ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പണികളും അടിയന്തരമായി നിർത്തിവെക്കാനും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാതൊരുവിധ പ്രവൃത്തികളും ചെയ്യരുതെന്നും റോഡ്, ഹൈവേ അതോറിറ്റിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് അധികൃതർ കരാർ കമ്പനിക്ക് കത്ത്‌ നൽകി. ഇതോടെയാണ് പണി മുടങ്ങിയതെന്ന് മേലാറ്റൂർ ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.

വർഷങ്ങളായി സ്തംഭിച്ചു കിടന്നിരുന്ന നവീകരണം ജനകീയ സമിതിയുടെ പ്രതിഷേധത്തെത്തുടർന്ന് 14-നാണ് പുനരാരംഭിച്ചത്. മേലാറ്റൂർ മുതൽ ഒലിപ്പുഴ വരെയുള്ള നാലു കിലോമീറ്റർ പാതയുടെ ഒരു വശം അവിടവിടങ്ങളിലായി റബ്ബറൈസ് ചെയ്ത്‌ രണ്ടു മൂന്നു ദിവസം പണി നടന്നു. പിന്നീട് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവെന്ന് പറഞ്ഞ് പണി നിർത്തി വെച്ചു. ഇപ്പോൾ അധികൃതരുടെ അറിയിപ്പ്‌ കൂടി വന്നതോടെ പണി വീണ്ടും പൂർണമായും നിലച്ച അവസ്ഥയിലുമായി.

30 കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാന പാതയുടെ നവീകരണത്തിനായി 144 കോടിയാണ് അനുവദിച്ചിരുന്നത്. കെ.എസ്.ടി.പി.ക്കാണ് നിർമാണച്ചുമതല. ആന്ധ്രാ പ്രദേശിലെ ഒരു കമ്പനിയാണ് നിർമാണകരാർ ഏറ്റെടുത്തിരുന്നത്. തുടക്കത്തിൽ പണി കാര്യക്ഷമമായി നടന്നെങ്കിലും പിന്നീട് പാടെ നിലച്ചു. നാലു വർഷത്തിലധികമായി പണി നടക്കാതെ വന്നതോടെ റോഡും പൂർണമായി തകർന്നു. ഇതിൽ തകർച്ചയും പൊടിശല്യവും അതിരൂക്ഷമായ മേലാറ്റൂർ-ഒലിപ്പുഴ ഭാഗത്തെ നാലു കിലോമീറ്റർ ദൂരം എത്രയും പെട്ടെന്ന് നവീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതി രൂപവത്കരിച്ച് നാട്ടുകാർ രംഗത്തിറങ്ങി. ഇവർ നടത്തിയ റോഡ് ഉപരോധമടക്കമുള്ള സമരങ്ങളുടെ ഭാഗമായാണ് പണി പുനരാരംഭിച്ചത്. അതാണിപ്പോൾ അധികൃതരുടെ പുതിയ ഉത്തരവിനെത്തുടർന്ന് വീണ്ടും പാതിവഴിയിൽ നിലച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *