പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടു നേർച്ച ഇന്ന് തുടങ്ങും

Share to

Perinthalmanna Radio
Date: 27-01-2025

പുത്തനങ്ങാടി:  നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടു നേർച്ചയും ശുഹദാ ഇസ്‌ലാമിക്‌ കോളജ് 15–ാം വാർഷിക സനദ് ദാന സമ്മേളനവും ഇന്ന് തുടങ്ങും. മഖാം സിയാറത്തിനു ശേഷം കൊടി ഉയർത്തും.

ആയിരം വർഷം പഴക്കമുള്ള രണ്ടു പള്ളികളും, ആരാധന സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ശുഹദാക്കളും അന്ത്യ വിശ്രമം കൊള്ളുന്ന മഖ്ബറകളും സന്ദർശിക്കാനായി നിരവധി വിശ്വാസികൾ പുത്തനങ്ങാടിയിൽ എത്തുന്നുണ്ട്.

ഇന്ന് വൈകിട്ട് 4 ന് മഖാം സിയറാത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. മഹല്ല് പ്രസിഡന്റ്‌ കൊണ്ടേരിത്തൊടി മാനു ഹാജി പതാക ഉയർത്തും. 7 ന് സ്വലാത്ത് മജ്‍ലിസ് നടക്കും. 28 ന് പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ജലീൽ റഹ്മാനി വാണിയന്നൂർ മതപ്രഭാഷണം നടത്തും, 29 ന് 4 ന് വിദ്യാർഥി സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും, 7 ന് മത പ്രഭാഷണ വേദി പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അൻവർ മന്നാനി മത പ്രഭാഷണം നടത്തും ,30 ന് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മത പ്രഭാഷണം നടത്തും. 31 ന് നടക്കുന്ന ദുആ മജ്‌ലിസിന് നൂറേ അജ്മീർ വലിയുദ്ദീൻ ഫൈസി നേതൃത്വം നൽകും.

ഫെബ്രുവരി 1 ന് ശുഹദാ കോളജിൽ പഠനം പൂർത്തിയായവർക്കുള്ള ബിരുദ സമർപ്പണംപാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. സാദിഖലി ശിഹാബ് തങ്ങൾ പുത്തനങ്ങാടി മഹല്ല് ഖാസി ആയി ചുമതലയേൽക്കുന്ന ചടങ്ങ് ഇതൊന്നിച്ച് നടക്കും.

എം.ടി.അബ്ദുല്ല മുസല്യാർ, ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി എന്നിവർ പ്രസംഗിക്കും. രണ്ടിന് രാവിലെ 9 ന് ഖത്തം ദുആയ്ക്ക് അബ്ദു ശുക്കൂർ മദനി അമ്മിനിക്കാട് നേതൃത്വം നൽകും. തുടർന്ന് ആളുകൾക്ക് അന്നദാനത്തോടെ പരിപാടികൾ സമാപിക്കുമെന്ന് മഹല്ല് ഖതീബ് : സുബൈർ ഫൈസി ചെമ്മലശ്ശേരി, ശുഹദാ കോളജ് പ്രിൻസിപ്പൽ പി.ടി.എം ജഹ്ഫർ സ്വാദിഖ് ബാഖവി ഹൈതമി, മഹല്ല് പ്രസിഡന്റ്‌ കൊണ്ടേരുത്തൊടി മുഹമ്മദ്‌, ജനറൽ സെക്രട്ടറി പാതാരി ഹംസപ്പ ഹാജി, ട്രഷറർ കുഞ്ഞി മൊയ്തീൻ ചോലയിൽ എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *