തുലാവർഷം പൂർണമായും പിൻവാങ്ങി; കേരളത്തിൽ ഉയർന്ന പകൽ താപനില

Share to

Perinthalmanna Radio
Date: 27-01-2025

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര
കാലാവസ്ഥ
വകുപ്പ്. വരും ദിവസങ്ങളിലും തുടരാൻ സാധ്യത. ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യ ദിവസങ്ങളിലോ ചെറിയ രീതിയിൽ വീണ്ടും മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 2023ലെ തുലാവർഷം 2024 ജനുവരി 14 നും  2022 (2023ജനുവരി 12), 2021( 2022 ജനുവരി 22) ആണ് പിൻവാങ്ങിയത്. 

കേരളത്തിൽ ചിലയിടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ ഉയർന്ന ചൂട് കണ്ണൂർ വിമാനത്താവളത്തിൽ ( 38.2°c ) രേഖപ്പെടുത്തിയിരുന്നു. അനൗദ്യോഗിക റെക്കോർഡ് പ്രകാരം സംസ്ഥാനത്തു പലയിടങ്ങളിലും ഉയർന്ന ചൂട് 35 നു 39 °c ഇടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മൂന്നാർ ഉൾപ്പെടെയുള്ള മലയോര/ഇടനാട് മേഖലയിൽ രാവിലെ തണുപ്പ് കൂടിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *