
Perinthalmanna Radio
Date: 04-02-2025
സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടിയതായി അറിയിപ്പ്. ഫെബ്രുവരി 6ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. ഏഴാം തിയതി മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.
സംസ്ഥാനത്തെ ചില റേഷന്‍ കടകളില്‍ മുഴുവന്‍ കാര്‍ഡുകാര്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിയിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടു. ഈ സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 5 വരെ നീട്ടുന്നതെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
ഗതാഗത കരാറുകാരുടെ പണിമുടക്കിനാല്‍ ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി വാതില്‍പ്പടി വിതരണം പരമാവധി വേഗതയില്‍ നടന്നു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
