പാതിവിലയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ പെരിന്തൽമണ്ണക്കാരും ഇരകളായി

Share to

Perinthalmanna Radio
Date: 06-02-2025

പെരിന്തൽമണ്ണ: പാതി വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ എന്നിവ വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിൽ പെരിന്തൽമണ്ണക്കാരും ഇരകളായി. പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്ത് നിന്നുമായി നിരവധി പേരാണ് പണമടച്ച് സ്കൂട്ടറിനും ലാപ്ടോപ്പിനും ഗൃഹോപകരണങ്ങൾക്കുമായി മാസങ്ങളായി കാത്തിരിക്കുന്നത്. ജില്ലയിൽ പണം നഷ്ടപ്പെട്ടത് അഞ്ഞൂറിലേറെ ഉണ്ടെന്നാണ് പ്രാഥമിക വിവരം. പണം നഷ്ടപ്പെട്ട പലരും അപമാനം ഭയന്ന് പരാതി നൽകാൻ തയാറായിട്ടില്ല. ജില്ലയിലെ പലയിടങ്ങളിലും തട്ടിപ്പിനിരയായവർ സംഘടിച്ചു പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. വരും ദിവസങ്ങളിൽ ഇതിന്റെ വിവരങ്ങൾ കൂടി പുറത്ത് വന്നാൽ മാത്രമേ ജില്ലയിലെ തട്ടിപ്പിന്റെ വ്യാപ്തിമാകൂ.

*ജനങ്ങളെ ചൂഷണം ചെയ്തത് വിശ്വാസ്യത*

‘പാതിവിലയ്ക്ക്
ഇരുചക്ര വാഹനം, തയ്യൽ മെഷീൻ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ’ ഇടത്തരക്കാരന്റെ മനസ്സിൽ തട്ടുന്ന വാഗ്ദാനം. ആ വാഗ്ദാനത്തിന്റെ ചൂണ്ടയിലാണ് അനന്തു കൃഷ്ണൻ ഇരകളെ കുരുക്കിയത്. പദ്ധതി ജനങ്ങളെ ആകർഷിച്ചു. വിശ്വാസ്യതയുണ്ടെന്നു വരുത്താൻ ജന പ്രതിനിധികളെ സമർഥമായി ഉപയോഗിച്ചു.

ആദ്യമൊക്കെ പണം വാങ്ങി ഒരു മാസത്തിനകം ഇരുചക്ര വാഹനങ്ങളും മറ്റും വിതരണം ചെയ്തു. വിതരണോദ്ഘാടനം വലിയ പ്രചാരണം നൽകിയാണ് സംഘടിപ്പിച്ചത്. എംഎൽഎ, എംപി, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരെല്ലാം ചടങ്ങുകളിൽ പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ ഉൽപന്നങ്ങൾ ലഭിച്ച വരെ രണ്ടും മൂന്നും ഘട്ടത്തിൽ വലിയ പ്രചാരകരാക്കി മാറ്റി.

വിതരണോദ്ഘാടനത്തിനു ജനപ്രതിനിധികൾ എത്തിയതോടെ തട്ടിപ്പിന് ആധികാരികതയുടെ പരിവേഷമുണ്ടായി.  രണ്ടാംഘട്ട തട്ടിപ്പിന് അനന്തുവിനു വേണ്ടതും ഇതു തന്നെയായിരുന്നു.

സംസ്ഥാനമാകെ നടന്ന പാതി വില തട്ടിപ്പിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായി പൊലീസ് കണ്ടെത്തി. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. 2 കോടി രൂപ പ്രതി ഭൂമി വാങ്ങാൻ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും ഭൂമി വാങ്ങി. ചോദ്യം ചെയ്യലിനോട് അനന്ദു സഹകരിക്കുന്നില്ല. അതിനിടെ അനന്ദുവിൻ്റെ കാറും ഓഫീസിലെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കേരളത്തിൽ സമീപകാലത്ത് ഒന്നും ഇത്രയധികം സ്ത്രീകൾ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് ഉണ്ടായിട്ടില്ല. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *