പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ; പ്രവേശന റോഡുകൾ ആറിടത്തു മാത്രം

Share to

Perinthalmanna Radio
Date: 07-02-2025 

മഞ്ചേരി: പാലക്കാട്– കോഴിക്കോട് ഗ്രീൻഫീൽഡ് പാതയിലേക്ക് പ്രവേശന റോഡുകൾ മലപ്പുറം ജില്ലയിൽ ആറിടത്ത്. കൂടുതൽ സർവീസ് റോഡുകൾക്ക് ആവശ്യം ഉയരുന്നുണ്ടെങ്കിലും അനുവദിച്ചാൽ അതിവേഗ പാതയുടെ പ്രയോജനം ലഭിക്കില്ലെന്ന നിലപാടിലാണ് അധികൃതർ. കരുവാരകുണ്ട് വില്ലേജിൽ ഇരിങ്ങാട്ടിരി, ചെമ്പ്രശ്ശേരി വില്ലേജിൽ കൊടശ്ശേരി, കാക്കുന്ന് വില്ലേജിൽ ചീനിക്കൽ, അരീക്കോട് വില്ലേജിൽ പൂക്കോട്ടുചോല, ചീക്കോട് വില്ലേജിൽ ഇരുപ്പാൻതൊടി, വാഴയൂരിൽ പുഞ്ചപ്പാടം എന്നിവിടങ്ങളിൽ നിന്നായിരിക്കും പ്രവേശനം.

എ.പി.അനിൽ കുമാർ എംഎൽഎ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് തുവ്വൂരിൽനിന്ന് സർവീസ് റോഡ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. പ്രവേശന കേന്ദ്രങ്ങളിൽ ചിലത് മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണു കരുതുന്നത്.

ചരക്ക് വാഹനങ്ങൾ നിർത്തിയിടുന്നതിനും വിശ്രമകേന്ദ്രം, ടോൾ പിരിവ് കേന്ദ്രം എന്നിവയ്ക്ക് അധികഭൂമി ഏറ്റെടുക്കുന്നതിന്റെ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. ഇതിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ 60 മീറ്റർ വീതിയുണ്ടാകും. 45 മീറ്റർ വീതിയിൽ 53 കിലോമീറ്റർ ദൂരത്തിലാണ് ജില്ലയിൽ പാത കടന്നു പോകുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *