എം.എൽ.എ ഓഫീസ് അതിക്രമം; യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

Share to

Perinthalmanna Radio
Date: 08-02-2025

പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എയുടെ ഓഫിസ് വളപ്പിൽ അതിക്രമിച്ച് കയറി കരി ഓയിൽ ഒഴിച്ച ഡി.വൈ.എഫ്.ഐ നടപടിയിൽ യുത്തലീഗ് പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിന് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.കെ. നാസർ മാസ്റ്റർ, ജനറൽ സെക്രട്ടറി അഡ്വ. എസ്. സലാം, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ദീഖ് വാഫി, ജനറൽ സെക്രട്ടറി കെ. എം. ഫത്താഹ്, സക്കീർ മണ്ണാർമല, യു.ടി. മുൻഷിർ, സുൽഫിക്കർ, റഷീദ് ചീലത്ത്, ഹബീബ് നാലകത്ത്, ഉനൈസ് കക്കൂത്ത്, നിസാം, മൊയ്ദീൻ കുട്ടി, ശരീഫ് ഹുദവി, സാലിഹ് അമ്മിനിക്കാട്, നിഷാദ്, നജ്‌മുദ്ദീൻ, നാഫിഹ്, റിയാസ് കട്ടുപ്പാറ, ഫത്താഹ് ഹുദവി, അൻസാർ, യാസർ പാറക്കൽ മുക്ക്, മുറത്ത്, നബീൽ വട്ടപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

നജീബ് കാന്തപുരം എം.എൽ.എയുടെ ഓഫിസിൽ അതിക്രമിച്ച് കയറി പരാക്രമം കാണിച്ച ഡി.വൈ.എഫ്.ഐ നടപടിക്കെതിരെ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് ഡി.വൈ.എഫ്. ഐ മാർച്ച് നടത്തിയതെന്ന് മണ്ഡലം ഭാരവാഹികൾ പറഞ്ഞു. സത്യം മനസിലാക്കിയിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായുള്ള സമരമാണ് നടന്നത്. എം.എൽ.എക്ക് ഈ കാര്യത്തിൽ യാതൊരു സാമ്പത്തിക നേട്ടവും ഇല്ലെന്നിരിക്കെ അദ്ദേഹത്തിന്റെ ജനസമിതി തകർക്കാൻ ലക്ഷ്യമിട്ടാണ് സമരം നടത്തിയത്. എം.എൽ.എ ഓഫിസിന് നേരെ അതിക്രമം കാട്ടിയവർക്ക് നേരെ ശക്തമായ നിയമ നടപടി എടുക്കണമെന്ന് മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *