
Perinthalmanna Radio
Date: 10-02-2025
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗൺ ട്രാഫിക് ജംഗ്ഷൻ മുതൽ നാല് പ്രധാന റോഡുകൾ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ച് വ്യാപാരികൾ കടുത്ത ആശങ്കയിലാണെന്ന് മലപ്പുറം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ഡോ.ജോർജ് ജേക്കബ്. ഇത്തരം പ്രവർത്തനങ്ങൾ നഗരത്തിലെ വ്യാപാര മേഖലയെ ഗൗരവമായ വിധത്തിൽ ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മേഖലയിലെ നിരവധി വ്യാപാരികൾ 2016ന് നടന്ന റോഡ് വിപുലീകരണത്തിന്റെ ഭാഗമായി സ്ഥലവും കടമുറികളും വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. കൂടാതെ കൊവിഡ് സമയത്തുണ്ടായ ബുദ്ധിമുട്ടുകളും ഈ സമയത്ത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായും അദ്ദേഹം പറഞ്ഞു.
.വീണ്ടും ഇത്തരത്തിലുള്ള ഒരു പദ്ധതി മുന്നോട്ട് വയ്ക്കപ്പെടുന്നതിൽ വ്യാപാരികൾക്ക് കടുത്ത പ്രതിസന്ധിയാണ് വരാൻ പോകുന്നതെന്നു ചേംബർ എക്സിക്യൂട്ടീവ് മെമ്പർ കിനാതിയിൽ ഷഫീഖും പറഞ്ഞു. തകരാർ ശരിയാക്കാതെ വ്യാപാരികളെ വീണ്ടും ഇത്തരത്തിൽ ബുധിമുട്ടിക്കരുതെന്നും പാതി വഴിയിൽ നിൽക്കുന്ന പദ്ധതികളെ പൂർത്തീകരിച്ച് വ്യാപാരികൾക്കും നഗരവാസികൾക്കും തുല്യമായ ഗുണം ലഭ്യമാക്കുക മാത്രമാണ് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
