പുലിഭീതി നിലനിൽക്കുന്ന മണ്ണാർമലയിൽ മറ്റൊരു കെണി കൂടി സ്ഥാപിച്ചു

Share to

Perinthalmanna Radio
Date: 10-02-2025

പട്ടിക്കാട് : പുലിഭീതി നിലനിൽക്കുന്ന മണ്ണാർമലയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ മറ്റൊരു കെണി കൂടി സ്ഥാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ടായ കോരോത്തുപാറ നഗറിലാണ് ഞായറാഴ്ച കെണി സ്ഥാപിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച മണ്ണാർമല മാട് റോഡിനു സമീപം നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. തുടർന്ന് ഇവിടെ കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് തുടർച്ചയായ ദിവസങ്ങളിൽ രണ്ടു കിലോമീറ്റർ അപ്പുറമുള്ള കോരോത്തുപാറ നഗറിൽ പുലിയുടെ സാന്നിധ്യമുണ്ടായത്.

രണ്ടു പുലികളെ കണ്ടതായി നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ഡി.എഫ്.ഒ.യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഇവിടെ സന്ദർശനം നടത്തിയിരുന്നു. തുടർന്നാണ് ഞായറാഴ്ച വൈകീട്ടോടെ മറ്റൊരു കെണി കൂടി സ്ഥാപിച്ചത്. പുലിയെ കെണിയിലേക്ക് ആകർഷിക്കുന്നതിനായി ആടിനെ ഇരയായി വെച്ചിട്ടുണ്ട്. ഫോറസ്റ്റ് ഓഫീസർ സനലിന്റെ നേതൃത്വത്തിൽ ആർ.ആർ.ടി. ടീമാണ് കെണി സ്ഥാപിച്ചത്. കർമ്മസമിതി അംഗങ്ങളായ കെ.പി. നജ്മുദീൻ, കെ. ബഷീർ, സി.പി. റഷീദ്, സി. രതീഷ്, സുരേഷ്, കെ.പി. ഹാരിസ്, കെ. ഫിറോസ് എന്നിവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *