
Perinthalmanna Radio
Date: 13-02-2025
വൈത്തിരി: രൂക്ഷമായ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താല്‍ തുടങ്ങി.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹർത്താല്‍. ലക്കിടിയില്‍ ചുരം പ്രവേശന കവാടത്തില്‍ വാഹനങ്ങള്‍ തടഞ്ഞ യു.ഡി.എഫ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. 10 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രവർത്തകർ വൈത്തിരി പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ദിവസേനയെന്നോണം ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താല്‍. അവശ്യ സർവിസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കളും ബസുടമകളും അറിയിച്ചു.
വയനാട്ടില്‍ ഇന്നലെ തുടർച്ചയായ രണ്ടാംദിനവും കാട്ടാനക്കലിയില്‍ മനുഷ്യജീവൻ പൊലിഞ്ഞതോടെ വ്യാപക പ്രതിഷേധമുയരുകയാണ്. അട്ടമല എറാട്ടുക്കുണ്ട് ചോലനായ്ക്ക ഉന്നതിയിലെ കറുപ്പൻ-ബിന്ദു ദമ്ബതികളുടെ മകൻ ബാലകൃഷ്ണനാണ് (27) ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഉരുള്‍ദുരന്തത്തെതുടര്‍ന്ന് താല്‍ക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി അട്ടമലയിലെ എസ്റ്റേറ്റ് പാടിയിലാണ് ബാലകൃഷ്ണനും കുടുംബവും കഴിയുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ചൂരല്‍മല അങ്ങാടിയിലെത്തി സാധനങ്ങള്‍ വാങ്ങി പാടിയിലേക്ക് മടങ്ങിപ്പോയിരുന്നു. തുടർന്ന് എറാട്ട്കുണ്ട് ഉന്നതിയിലേക്ക് തനിച്ച് പോവുന്നതിനിടെ തേയിലത്തോട്ടത്തിലൂടെ ഇറങ്ങിവന്ന കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
