
Perinthalmanna Radio
Date: 14-02-2025
പെരിന്തൽമണ്ണ: മാർച്ച് എട്ടിന് വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി കെ.എസ്.ആർ. ടി.സി ബജറ്റ് ടൂറിസം സെൽ വിനോദ യാത്രകൾ ഒരുക്കുന്നു. ജില്ലയിലെ പെരിന്തൽമണ്ണ ഉൾപ്പെടെ വിവിധ ഡിപ്പോകളിൽ നിന്ന് അതിരപ്പിള്ളി, നെല്ലിയാമ്പതി, വയനാട് എന്നിവിടങ്ങളിലേക്കാണ് ഒരു ദിവസത്തെ യാത്ര പ്രഖ്യാപിച്ചത്
മലപ്പുറം ഡിപ്പോയിൽ നിന്ന് ആതിരപ്പളളി- വാഴച്ചാൽ സിൽവർ സ്റ്റോം സ്നോം സ്റ്റേ എന്നിവിടങ്ങളിലേക്ക് ഒരാൾക്ക് 1670 രൂപിയാണ് നിരക്ക്. നിലമ്പൂർ ഡിപ്പോയിൽ നിന്നും നെല്ലിയാമ്പതി പോത്തുണ്ടി ഡാം എന്നിവിടങ്ങളിലേക്ക് ടൂർ പാക്കേിന് 840 രൂപയാണ് നിരക്ക്.
പൊന്നാനിയിൽനിന്നും വയനാട്- കാരാപ്പുഴ ഡാം പൂക്കോട് തടാകം ജംഗിൾ സഫാരി എന്നിവിടങ്ങളിലേക്ക് ഉള്ള ടൂറിന് 950 രൂപയാണ് നിരക്ക് ജംഗിൾ സഫാരിക്കുള്ള 300 രൂപ ഫീസ് ഉൾപ്പെടെയാണിത്. പെരിതൽമണ്ണയിൽ നിന്നും അതിരപ്പള്ളി- വാഴച്ചാൽ മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് വിനോദയാത്രക്ക് 860 രൂപയാണ് നിരക്ക്.
മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിന്നും പുലർച്ചെ നാലിനും നിലമ്പൂരിൽ നിന്നും അഞ്ചിനും പൊന്നാനിയിൽ നിന്നും രാവിലെ ഏഴിനും ബസുകൾ പുറപ്പെടും. വനിതകൾക്ക് ഒപ്പം യാത്രയിൽ കൂട്ടികളെയും പങ്കെടുപ്പിക്കാം. കണ്ടക്‌ടർ വനിതയായിരിക്കും
ബുക്കിങ്ങിന്
മലപ്പുറം 9400128856
നിലമ്പൂർ -9447436967
പൊന്നാനി 8075684959
പെരിന്തൽമണ്ണ -7560858046
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
