
Perinthalmanna Radio
Date: 15-02-2025
പെരിന്തൽമണ്ണ: പുത്തനങ്ങാടിയിൽ തെരുവു നായയുടെ കടിയേറ്റ് 5 കുട്ടികളെയും 2 മുതിർന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 മാസം പ്രായമായ കുട്ടിയ്ക്കും പരുക്കുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. പുത്തനങ്ങാടി എൽപി സ്‌കൂളിനരികിലെ വീട്ടു മുറ്റത്ത് നിന്നാണ് ഇവർക്ക് കടിയേറ്റത്.
അതേ സമയം ഇന്നലെ നിരവധി പേരെ കടിച്ച് പരിഭ്രാന്തി പരത്തിയ തെരുവ് നായയെ ഇന്ന് രാവിലെ ചത്ത നിലയില്‍ കണ്ടെത്തി. പുഴക്കാട്ടിരി പഞ്ചായത്തിലെ മണ്ണുംകുളത്ത് റോഡരികിലാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
