
Perinthalmanna Radio
Date: 15-02-2025
മേലാറ്റൂർ ∙ പ്രവൃത്തി പാതിവഴിയിൽ നിലച്ച പുലാമന്തോൾ-മേലാറ്റൂർ-ഒലിപ്പുഴ പാതയുടെ നവീകരണം വീണ്ടും പുനരാരംഭിച്ചു. ചോലക്കുളം സ് കൂൾപടിയിൽ നിന്നാണ് ഇന്നലെ രാവിലെ മുതൽ ടാറിങ് പ്രവൃത്തി തുടങ്ങിയത് . തങ്ങൾപടി മുതൽ ചോലക്കുളം വരെയുള്ള ഭാഗം ജനകീയ സമരസമിതി നേരത്തെ റോഡ് ഉപരോധം നടത്തിയ ശേഷം ടാറിങ് പൂർത്തിയായിരുന്നു.
വീണ്ടും പ്രവൃത്തി നിലച്ചതിനാൽ സമരസമിതി പ്രതിഷേധിച്ച് ഈമാസം അഞ്ചിന് കരാറുകാരെ റോഡിൽ തടഞ്ഞുവച്ചിരുന്നു. ഇതിനിടെ കരാർ കമ്പനിയെ കെഎസ്ടിപി ടെർമിനേറ്റ് ചെയ്യുകയും നിർമാണ പ്രവൃത്തികൾ നടത്തരുതെന്നറിയിച്ച് നോട്ടിസ് നൽകുകയും ചെയ് തിരുന്നു. ഇതാണ് പ്രവൃത്തി പാതിവഴിയിൽ നിലച്ചതിന് കാരണം..
സമരസമിതിയുടെ നേതൃത്വത്തിൽ കരാറുകാരെ റെയിൽവേഗേറ്റിന് സമീപമാണ് റോഡരികിൽ തടഞ്ഞത് . തുടർന്ന് മേലാറ്റൂർ പൊലീസ് ഇരുകൂട്ടരെയും സ് റ്റേഷനിലേക്ക് വിളിപ്പിച്ച് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കരാർ കമ്പനിയുമായി കോടതിയിൽ നടക്കുന്ന കേസിൽ അനുകൂലവിധി വന്നാൽ എത്രയുംവേഗം റോഡ് ശരിയാക്കുമെന്ന് കരാറുകാർ ഉറപ്പ് നൽകുകയും ചെയ് തിരുന്നു.വർഷങ്ങളായി തകർന്നുകിടക്കുന്ന പാതയിലൂടെ ഗതാഗതം ദുസ്സഹമായതോടെയാണ് നാട്ടുകാർ ജനകീയ കമ്മിറ്റിക്ക് രൂപം നൽകി സമര രംഗത്തെത്തിയത് .
മേലാറ്റൂർ ടൗണിൽ റോഡ് ഉപരോധവും സംഘടിപ്പിച്ചിരുന്നു. ഇനി മുടക്കമില്ലാതെ പ്രവൃത്തി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
