
Perinthalmanna Radio
Date: 16-02-2025
പെരിന്തൽമണ്ണ ∙ നഗരസഭ അരയ്ക്കുതാഴെ തളർന്നവർക്കും ഭിന്നശേഷിക്കാർക്കുമായി സൈമൺ ബ്രിട്ടോ സാന്ത്വന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന സാന്ത്വനം ദശദിന ക്യാംപ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു നഗരസഭാ ചെയർമാൻ പി.ഷാജി, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, ഷാൻസി, കെ. ഉണ്ണിക്കൃഷ്ണൻ, സാന്ത്വനം കോ–ഓർഡിനേറ്റർ സലിം കിഴിശ്ശേരി, വി. രമേശൻ, കുറ്റീരി മാനുപ്പ, നഗരസഭാ സെക്രട്ടറി ജി.മിത്രൻ, നോഡൽ ഓഫിസർ ടി.രാജീവൻ, നഗരസഭാ ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ എന്നിവർ പ്രസംഗിച്ചു. സാംസ്‌കാരിക സന്ധ്യയിൽ അങ്ങാടിപ്പുറം അസുര ഫോക്ക് ബാൻഡിന്റെ നാടൻപാട്ട് അരങ്ങേറി. 10 ദിവസത്തെ ക്യാംപ് 23 ന് സമാപിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
