കോഴിക്കോട് കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; കോളജ് അടച്ച് പൂട്ടി

Share to

Perinthalmanna Radio
Date:20-10-2022

കോഴിക്കോട് ജെഡിടിയില്‍(JDT) വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ജെഡിടി ആര്‍ട്‌സ് കോളെജിലെ വിദ്യാര്‍ത്ഥികളും പ്രൈവറ്റ് കോളെജ് വിദ്യാര്‍ത്ഥികളുമാണ് ഏറ്റുമുട്ടിയത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അടച്ച് പൂട്ടി.
വ്യാഴാഴ്ച്ച രാവിലെയാണ് കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെഡിടി കോളെജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ജെഡിടിയിലെ തന്നെ ആര്‍ട്‌സ് കോളജ് വിദ്യാര്‍ത്ഥികളും പ്രൈവറ്റ് കോളെജ് വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷം. ഇരു സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്.
സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച കോളജ് അടച്ച് പൂട്ടി. വിദ്യാര്‍ത്ഥികള്‍ നിരന്തരം സംഘര്‍ഷമുണ്ടാകുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to