ദുബായിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം,​ പ്രവാസികൾക്ക് ഗംഭീര ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്

Share to

ദുബായ് : ദുബായിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ഫ്ലൈറ്റ് നിരക്ക് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചി,​ കോഴിക്കോട്,​ തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരളത്തിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം കൂടാതെ മംഗളുരു,​ ഡൽഹി,​ ലക്‌നൗ എന്നിവിടങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.

കൊച്ചിയിലേക്ക് 380 ദിർഹമാണ് വൺവേ ടിക്കറ്റ് നിരക്ക്. കോഴിക്കോടേക്ക് 259 ദിർഹം,​ തിരുവനന്തപുരം 445 ദിർഹം,​ മംഗളുരു 298 ദിർഹം എന്നിങ്ങനെയാണ് ദുബായിൽ നിന്നുള്ള വൺവേ ടിക്കറ്റ് നിരക്ക്,​ കോഴിക്കോടേക്ക് ആഴ്ചയിൽ 13 സർവീസുകൾ ഉണ്ടായിരിക്കും,​ കൊച്ചിയിലേക്ക് ഏഴും തിരുവന്തപുരത്തേക്ക് ്അഞ്ചും സർവീസുകൾ ഉണ്ടാകും. മുംബയ് 279 ദിർഹം,​ ഡൽഹി 298 ദി‌ർഹം,​ അമൃത്സ‌ 445 ദിർഹം,​ ജയ്‌പൂർ 313 ദിർഹം,​ ലക്‌നൗ 449 ദിർഹം,​ ട്രിച്ചി 570 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് .

Share to