
Perinthalmanna Radio
Date: 09-04-2025
പെരിന്തല്‍മണ്ണ: പ്രസിദ്ധമായ അങ്ങാടിപ്പുറം ശ്രീതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഏഴാംപൂരം ഇന്ന്. ഇന്നലെ ശിവന് ശ്രീഭൂതബലി നടന്നു. പൂരത്തിന് ഭഗവതിക്ക് ആകെ 21 ആറാട്ടും ശിവന് എട്ടാംപൂര പകല്‍പൂരം ഒരു ആറാട്ടുമാണ് നടത്തുന്നത്.
അഞ്ചാം പൂരത്തിന് ഭഗവതിക്കും ആറാം പൂരത്തിന് ശിവനും ശ്രീഭൂതബലിയും നടക്കാറുണ്ട്. ഇന്ന് രാവിലെ പന്തീരടിക്കു ശേഷം ഭഗവതിക്കും ശിവനും രണ്ട് ആനപ്പുറത്തു വ്യത്യസ്ത തിടന്പേറ്റിയാണ് ആറാട്ടിനായി എഴുന്നള്ളുന്നത്.
ഇന്ന് രാവിലെ ഏഴിന് അങ്ങാടിപ്പുറം ശിവദം ടീമിന്റെ നൃത്തമഞ്ജരിയോടെ കലാപരിപാടികള്‍ ആരംഭിക്കും. 9.30ന് കൊട്ടിയിറക്കം. 12.30ന് ഭഗവതിക്ക് ഉത്സവബലി. വൈകുന്നേരം അഞ്ചിന് പത്മശ്രീ പണ്ഡിറ്റ് എം. വെങ്കിടേഷ്കുമാർ ധാർവാടിന്റെ ഹിന്ദുസ്ഥാനി കച്ചേരി അരങ്ങേറും.
ഏഴാംപൂര ദിവസത്തെ ആകർഷണം രാത്രി 9.30നുള്ള വെടിക്കെട്ട് ആണ്. തുടർന്ന് ആറാട്ടുകടവില്‍ തൃപ്പങ്ങോട് പരമേശ്വരൻമാരാരുടെ തായന്പക അരങ്ങേറും. 11നാണ് കൊട്ടിക്കയറ്റം. കിഴക്കേനടയില്‍ കന്പം കൊളുത്തുന്നതോടെ പതിവുചടങ്ങുകള്ക്ക് പരിസമാപ്തിയാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
