
Perinthalmanna Radio
Date: 12-04-2025
പുലാമന്തോള്‍: തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയ ബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കെ-സ്മാർട്ട് വഴി യുകെയിലുള്ള ഭർത്താവിന്‍റെ സെല്‍ഫി വീഡിയോ വഴി ഓണ്‍ലൈൻ വെരിഫിക്കേഷനിലൂടെ ആദ്യ വിവാഹ രജിസ്ട്രേഷൻ നടത്തി പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്.
വിവാഹം കഴിഞ്ഞ് ഭർത്താവ് വിദേശത്ത് ആയതിനാല്‍ വെരിഫിക്കേഷൻ നടത്തുന്നതിന് നേരിട്ട് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രയാസം പരിഹരിക്കുന്നതിന് കെ-സ്മാർട്ട് വഴി ഓണ്‍ലൈൻ വെരിഫിക്കേഷൻ നടത്തുന്നതിന് പുതിയ സംവിധാനം കഴിഞ്ഞദിവസം നിലവില്‍ വന്നത് ഉപയോഗപ്പെടുത്തിയായിരുന്നു കെ-സ്മാർട്ട് വഴിയുള്ള ആദ്യ വിവാഹ രജിസ്ട്രേഷൻ പൂർത്തീകരിച്ചത്.
കെ-സ്മാർട്ടില്‍ ഫിസിക്കല്‍ വെരിഫിക്കേഷന് പുറമേ ഓണ്‍ലൈൻ വെരിഫിക്കേഷനുള്ള സംവിധാനം ഉള്‍പ്പെടുത്തിയത് വിദേശത്തായാലും വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ഇനി മുതല്‍ തടസം നേരിടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
