പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Share to

പെരിന്തൽമണ്ണ: ഫോണിലൂടെ ബന്ധം സ്ഥാപിച്ച് പതിനാറുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വലമ്പൂർ പൂപ്പലം പള്ളിയാലിൽ ഫൈസലിനെ(20)യാണ് പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഈ മാസം അഞ്ചിന്, പെൺകുട്ടിയെ സുഹൃത്തിന്റെ ബൈക്കിൽ കയറ്റി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോക്‌സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share to