
Perinthalmanna Radio
Date: 16-04-2025
മേലാറ്റൂർ: നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയിലെ ചെമ്മാണിയോട് നിന്ന് പുത്തൻപള്ളി, കാഞ്ഞിരംപാറ, വേങ്ങൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന ചെമ്മാണിയോട്- തേലക്കാട് റോഡ് ജംഗ്ഷനിലെ അപകട ഭീഷണി സംബന്ധിച്ച പെരിന്തൽമണ്ണ റേഡിയോയിൽ 2024 ഡിസംബർ 4-ന് വന്ന വാർത്ത ഫലം കണ്ടു. റോഡിന്റെ ഉയരക്കുറവും ദുരിതങ്ങളും വിശദീകരിച്ച വാർത്തയ്ക്ക് സോഷ്യൽ മീഡിയയിലും വാട്സാപ്പ് ഗ്രൂപ്പുകളിലും വലിയ പ്രതികരണമായിരുന്നു.
സംസ്ഥാന പാത ഉയർന്നതും ചേർന്ന് വരുന്ന അനുബന്ധ റോഡിന്റെ ഉയരക്കുറവുമാണ് അപകടങ്ങൾക്ക് ഇടയാക്കിയ പ്രധാന കാരണം. വർഷങ്ങളായി തകർന്ന നിലയിൽ കിടന്നിരുന്ന റോഡിന്റെ അൻപതു മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ റേഡിയോയുടെ ഇടപെടലിലൂടെ യാത്രാ ദുരിതം പരിഹരിക്കാനുള്ള വഴിയൊരുങ്ങിയതിൽ നാട്ടുകാർ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
