ലഹരിവിരുദ്ധ ക്യാംപെയിൻ; ജൂബിലി വുഷു ക്ലബ്ബ് ദീപം തെളിയിച്ചു

Share to

പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി ജൂബിലി വുഷു ക്ലബ്ബ് ദീപം തെളിയിച്ചു. ഇന്നലെ വൈകിട്ടാണ് പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിലെ ജൂബിലി വുഷു ക്ലബ്ബിൽ ക്ലബ് അംഗങ്ങള്‍ ലഹരിക്ക് എതിരെ ദീപം തെളിയിച്ചത്.

ഒക്ടോബർ രണ്ടിന് തുടങ്ങിയ ലഹരി വിരുദ്ധ കാംപയിനിന്റെ ഒന്നാംഘട്ടം പൂർണ വിജയമാണെന്നാണ് സർക്കാർ വിലയിരുത്തൽ. കൂടുതൽ ജനപങ്കാളിത്തത്തോടെ വരും ദിവസങ്ങളിലും കാംപയിൻ ശക്തമാക്കും. കൂടുതൽ യുവജനങ്ങളെ കാംപയിനിന്റെ ഭാഗമാക്കും. രണ്ടാം ഘട്ടം ഉടൻ ആരംഭിക്കാനാണ് സർക്കാർ തീരുമാനം. സ്‌കൂളുകളിലും കോളജുകളിലും ലഹരി വ്യാപനത്തിന്റെ പശ്ചാലത്തിൽ അവിടങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ശൃംഖല തീർക്കും.

Share to