മണ്ണാർമല ബേക്കറി കടയിൽ തീപിടുത്തം

Share to


Perinthalmanna Radio
Date:27-10-2022

പെരിന്തൽമണ്ണ: മണ്ണാർമല കടമുറിയിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയാണ് തീ പടരാൻ കാരണം.തീപടർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. വൈകുന്നേരം എഴുമണിയോട് കൂടിയാണ് സംഭവം. തീപിടുത്തത്തിൽ ബേക്കറി കടമുറി പൂർണമായും കത്തി നശിച്ചു.ആർക്കും പരിക്കുകൾ ഇല്ല,ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറികാതിരുന്നത് വൻദുരന്തം ഒഴിവാക്കി. ട്രോമാകെയറും പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഫയർ ഫോഴ്സ് വാഹനം എത്താൻ വൈകിയത് ആശങ്ക പടർത്തി. സംഭവത്തെ തുടർന്ന് കാര്യവട്ടം – പട്ടിക്കാട് റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ മാട്റോഡ് വഴി തിരിച്ചുവിടുകയായിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to