
Perinthalmanna Radio
Date: 09-07-2025
പെരിന്തൽമണ്ണ: ദേശീയ തലത്തിൽ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പെരിന്തൽമണ്ണയിലും ഹർത്താലിന് സമാനം. ചൊവ്വാഴ്ച അർധ രാത്രിയിൽ ആരംഭിച്ച പണിമുടക്കിന്റെ പശ്ചാത്തലത്തിൽ നഗരത്തിലുടനീളം കടകൾ പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്. കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്താൻ തയ്യാറായിരുന്നുവെങ്കിലും പണിമുടക്ക് അനുകൂലികൾ സംസ്ഥാനത്തിൻ്റെ പല സ്ഥലങ്ങളിലും ബസുകൾ തടഞ്ഞതോടെ കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ നാമമാത്രമായി ചുരുങ്ങിയതോടെ യാത്രക്കാർ വളരെയേറെ പാട്പ്പെട്ടു.
പൊതു ഗതാഗതം പൂര്‍ണമായും റോഡില്‍ നിന്നും വിട്ടുനിന്ന സാഹചര്യത്തില്‍ ചുരുക്കം വില സ്വകാര്യ വാഹനങ്ങളാണ് റോഡിലുള്ളത്. പെട്രോള്‍ പമ്പുകൾ സാധാരണ പോലെ പ്രവര്‍ത്തിച്ചെങ്കിലും യാത്രക്കാരുടെ കുറവ് കാരണം അവിടെയും തീരെ തിരക്ക് ഉണ്ടായിരുന്നില്ല.
പണിമുടക്ക് സംസ്ഥാനത്ത് വ്യാപകമായ സ്വാധീനമുണ്ടാക്കിയ സാഹചര്യത്തിൽ കാലിക്കറ്റ്, എം.ജി., കേരള, കുഫോസ് സർവകലാശാലകൾ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. സംസ്ഥാനത്ത് തന്നെ ഈ പണിമുടക്ക് ഹർത്താലിനോട് സമാനമായതായാണ് പൊതു ജനങ്ങളുടെ വിലയിരുത്തൽ.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
