
Perinthalmanna Radio
Date: 11-07-2025
പെരിന്തൽമണ്ണ ∙ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം നിലവിലെ സ്ഥലത്തു നിന്ന് ന്യൂ സർജിക്കൽ വാർഡിലേക്ക് മാറ്റി. നിലവിലെ അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങളും മറ്റും ഇന്നലെ ട്രോമാകെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ ന്യൂ സർജിക്കൽ വാർഡിലേക്ക് മാറ്റി. ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ സുമേഷ് വലമ്പൂർ, വാഹിദ അബു, ഫാറൂഖ് പൂപ്പലം, നിസാം മാനത്തുമംഗലം, സുബീഷ് കെ.ദാസ്, യദു കൃഷ്ണ, ശ്യാം പാതായ്ക്കര, അൻവർ ഫൈസി പാതായ്ക്കര, കദീജ ജൂബിലി, കുട്ടൻ കാരുണ്യ എന്നിവരാണ് സേവന പ്രവർത്തനങ്ങൾ നടത്തിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
