
Perinthalmanna Radio
Date: 12-07-2025
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് തെരുവിലെ ലോട്ടറി കച്ചവടക്കാരന്റെ കടയും സാധന സാമഗ്രികളും കത്തി നശിച്ചു. രാത്രിയിൽ സാമൂഹിക വിരുദ്ധർ തീയിട്ടതാകാമെന്നാണ് കരുതുന്നത്. ചെങ്ങര ഹെറിറ്റേജ് റോഡിനു സമീപം മേൽപാലം പരിസരത്ത് ലോട്ടറി കച്ചവടം നടത്തുന്ന തോട്ടുങ്ങൽ ശ്രീധരന്റെ കടയാണ് കത്തി നശിച്ചത്. 3 മാസം മുൻപാണ് 17,500 രൂപ ചെലവിൽ പെട്ടിയും ഫ്ലക്സും എല്ലാം തയാറാക്കിയത്. 10 വർഷത്തോളമായി ശ്രീധരൻ പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്നു. ഇതാണ് കുടുംബത്തിന്റെ ഉപജീവന മാർഗവും. മുൻപ് പലപ്പോഴും പ്ലാസ്‌റ്റിക് സ്‌റ്റൂളുകളും കസേരകളും മറ്റും നശിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്. രാവിലെ എത്തിയപ്പോഴാണ് എല്ലാം കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. കാൽ ലക്ഷം രൂപയോളം നഷ്‌ടം സംഭവിച്ചിട്ടുണ്ടെന്നു ശ്രീധരൻ പറഞ്ഞു. പെരിന്തൽമണ്ണ പൊലീസിന് പരാതി നൽകി.
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
